നജീബിെൻറ തിരോധാനം: പൊലീസ് ഒളിച്ചുകളിക്കുെന്നന്ന് ഹൈകോടതി
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി നജീബ് അഹ്മദിെൻറ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് വീണ്ടും ഡൽഹി ഹൈകോടതിയുടെ വിമർശനം. വിദ്യാർഥിയെ കാണാതായി ഏഴുമാസമായിട്ടും ഒരു തെളിവും ശേഖരിക്കാത്ത ഡൽഹി പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് കോടതി വിമർശിച്ചു. ഉദ്വേഗം സൃഷ്ടിച്ച് അന്വേഷണത്തിൽനിന്ന് തലയൂരാനുള്ള ശ്രമമാണ് പൊലീസിേൻറതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നജീബ് ഉപയോഗിച്ച ലാപ്ടോപ്, േഫാൺ സംബന്ധിച്ച വിവരങ്ങൾ എന്നിവ സീൽചെയ്ത കവറുകളിലാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ, ഇതിൽ നിർണായക വിവരങ്ങൾ ഒന്നുമില്ലെന്ന് ജസ്റ്റിസുമാരായ വിപിൻ സംഗി, ദീപ ശർമ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. വിദ്യാർഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സംശയമുള്ള ഒമ്പത് വിദ്യാർഥികളെ ചോദ്യംചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യാത്തതെന്തെന്നും കോടതി ചോദിച്ചു.
എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തെത്തുടർന്ന് കഴിഞ്ഞ ഒക്ടോബർ 15 മുതലാണ് നജീബിെന ഹോസ്റ്റലിൽനിന്ന് കാണാതായത്. ഇതിനിടെ നജീബ് െഎ.എസിൽ ചേർെന്നന്ന് സംശയിക്കുന്നതായി വ്യാജ വാർത്ത സൃഷ്ടിച്ച് അന്വേഷണം അട്ടിമറിക്കാനും ശ്രമമുണ്ടായി. നജീബിെൻറ മാതാവ് ഫാത്തിമ നഫീസ് നൽകിയ ഹരജിയിൽ വാദം കേൾക്കവേയാണ് വെള്ളിയാഴ്ച ഡൽഹി ഹൈകോടതി പൊലീസിെന വിമർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.