നജീബിന് നീതി തേടി മക്കൾ നഷ്ടപ്പെട്ട അമ്മമാർ
text_fieldsന്യൂഡൽഹി: എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തെ തുടർന്ന് ജെ.എൻ.യുവിൽനിന്ന് കാണാതായ നജിബ് അഹ്മദിന് നീതിതേടി യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റിെൻറ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ മക്കൾ നഷ്ടപ്പെട്ട അമ്മമാരും. നജീബിെൻറ തിരോധാനത്തിന് രണ്ടു വർഷം പൂർത്തിയായ തിങ്കളാഴ്ച ഡൽഹി മണ്ഡി ഹൗസിൽനിന്ന് പാർലമെൻറിലേക്ക് നടത്തിയ മാർച്ചിൽ മാതാവ് ഫാത്തിമ നഫീസിനൊപ്പം രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, ജുനൈദിെൻറ മാതാവ് സൈറ ഖാൻ, ഗുജറാത്തിൽ കാണാതായ മാജിദിെൻറ ഭാര്യ ആഷിയാന തേബ എന്നിവർ പെങ്കടുത്തു.
നജീബിന് നീതി ലഭിക്കുന്നതുവരെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് മാർച്ചിൽ സംസാരിച്ച ഫാത്തിമ നഫീസ് പറഞ്ഞു. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി. രണ്ടു വർഷമായിട്ടും നജീബിനെ കണ്ടെത്താത്ത സി.ബി.െഎക്ക് നാണമില്ലേ എന്ന് ജുനൈദിെൻറ മാതാവ് ചോദിച്ചു. ഫാത്തിമ നഫീസിെൻറ നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ അടങ്ങിയിരിക്കില്ലെന്നും അവർ പറഞ്ഞു.
രാധിക വെമുല, ആനി രാജ (സി.പി.െഎ), അതിഷി (എ.എ.പി), കവിത കൃഷ്ണൻ ( സി.പി.െഎ- എം.എൽ), എസ്.ക്യൂ.ആർ ഇല്യാസ് (വെൽെഫയർ പാർട്ടി), ജോൺ ദയാൽ തുടങ്ങിയവർ സംസാരിച്ചു. ജെ.എൻ.യു, ജാമിഅ, ഡൽഹി സർവകലാശാലകളിലെ വിദ്യാർഥികളടക്കം നിരവധിപേർ മാർച്ചിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.