നജീബിന്‍െറ തിരോധാനം; അന്വേഷണ സംഘത്തിനെതിരെ ഡല്‍ഹി ഹൈകോടതി
text_fieldsന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹ്മദിന്‍െറ തിരോധാനം അന്വേഷിക്കുന്ന സംഘത്തെ വിമര്‍ശിച്ച് വീണ്ടും ഡല്‍ഹി ഹൈകോടതി. തലസ്ഥാനത്തുനിന്ന് വിദ്യാര്‍ഥിയെ കാണാതായിട്ട് നാലുമാസം തികയുകയാണ്.
പൊലീസിനോട് നുണപരിശോധനയടക്കം അന്വേഷണ നടപടികള്‍ സീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഇതുവരെ വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട് ഒരു വിവരവും പൊലീസിന് ലഭിച്ചില്ളേയെന്നും ജസ്റ്റിസുമാരായ ജി.എസ്. സിസ്താനി, വിനോദ് ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു.
നജീബിനെ മര്‍ദിച്ച എ.ബി.വി.പി പ്രവര്‍ത്തകരടക്കം ഒമ്പതു വിദ്യാര്‍ഥികളെയാണ് നുണപരിശോധനക്ക് വിധേയമാക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ എ.ബി.വി.പി പ്രവര്‍ത്തകന്‍ ഹൈകോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ചപ്പോഴായിരുന്നു കോടതി പൊലീസിനെ വിമര്‍ശിച്ചത്. വിദ്യാര്‍ഥികള്‍ അന്വേഷണത്തോട് സഹകരിക്കാന്‍ സ്വയം മുന്നോട്ടുവരണമെന്നുപറഞ്ഞ കോടതി ഹരജി പരിഗണിക്കുന്നത് ഈമാസം 13ലേക്ക് മാറ്റി. അന്വഷണം
എങ്ങുമത്തൊത്തതിനത്തെുടര്‍ന്ന് നജീബിന്‍െറ മാതാവ് ഡല്‍ഹി ഹൈകോടതിയെ സമീപിച്ചപ്പോഴായിരുന്നു നുണപരിശോധനയടക്കമുള്ള മാര്‍ഗങ്ങള്‍ സീകരിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അന്വേഷണത്തിന്‍െറ പേരില്‍ നജീബിന്‍െറ വീട്ടില്‍ രാവിലെ നാലുമണിക്ക് അതിക്രമിച്ച് കയറുകയും വീട്ടുകാരെ കൈയേറ്റം ചെയ്യുകയും ചെയ്തത് വിവാദമാവുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.