പാർലമെന്റ് പള്ളിയിലും ജെ.എൻ.യുവിലും നജ്മൽ ബാബുവിന് ജനാസ നമസ്കാരം
text_fieldsന്യൂഡൽഹി: അന്തരിച്ച മുൻ നക്സലൈറ്റ് നേതാവും ആക്ടിവിസ്റ്റുമായ നജ്മൽ ബാബു എന്ന ടി.എൻ. ജോയിക്ക് ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ പാർലമെൻറ് പള്ളിയിലും വിവിധ കാമ്പസുകളിലും മയ്യിത്ത് നമസ്കാരങ്ങൾ നടന്നു. പാർലമെൻറ് ജുമാ മസ്ജിദ് ഇമാം മുഹിബ്ബുല്ല നദ്വിയുടെ നേതൃത്വത്തിൽ നടന്ന ജനാസ നമസ്കാരത്തിൽ 1500ഒാളം പേർ പെങ്കടുത്തു.
വ്യാഴാഴ്ച വൈകീട്ട് ജവഹർലാൽ നെഹ്റു സർവകലാശാലയിലും നജ്മൽ ബാബുവിനായി മയ്യിത്ത് നമസ്കാരവും അനുസ്മരണ സമ്മേളനവും നടന്നു. യൂത്ത് ഫോർ ഡിസ്കഷൻസ് ആൻഡ് വെൽഫെയർ ആക്ടിവിറ്റി (വൈ.എഫ്.ഡി.എ), സ്റ്റുഡൻറ്സ് ഇസ്ലാമിക് ഒാർഗനൈസേഷൻ (എസ്.െഎ.ഒ), മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷൻ (എം.എസ്.എഫ്) എന്നീ സംഘടനകളാണ് നേതൃത്വം നൽകിയത്.
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ കൺവെൻഷൻ സെൻറർ ലോണിൽ നടന്ന ജനാസ നമസ്കാരത്തിന് റാഫി ഹുദവി നേതൃത്വം നൽകി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ ബാലകൃഷ്ണൻ, സാദത്ത് ഹുസൈൻ, സുമീത് സാമോസ്, വിശ്വംഭർനാഥ് പ്രജാപതി ഡോ.കെ അശ്റഫ്, െഹബ അഹ്മദ് തുടങ്ങിയവർ സംസാരിച്ചു.
ജനകീയ കൂട്ടായ്മ പ്രതിഷേധിച്ചു
തിരുവനന്തപുരം: നജ്ബൽ ബാബുവിെൻറ മൃതദേഹം അദ്ദേഹത്തിെൻറ ആഗ്രഹത്തിനുവിരുദ്ധമായി സംസ്കരിച്ച നടപടിക്കെതിരെ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇടതുപക്ഷം പുരോഗമനപരെമന്നത് തെറ്റായ ധാരണയാണെന്നും ജനാധിപത്യത്തെക്കുറിച്ച് ഗൗരവമായ ആലോചനകൾ അനിവാര്യമാണെന്നും പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് വി. പ്രഭാകരൻ പറഞ്ഞു. അഭിലാഷ് പടച്ചേരി അധ്യക്ഷതവഹിച്ചു. എ.എസ്. അജിത്കുമാർ, ഇബ്രാഹിം മൗലവി, ബിസ്മില്ല കടയ്ക്കൽ തുടങ്ങിയവർ പെങ്കടുത്തു. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കമല്‍ സി. ചവറ തെൻറ ഇസ്ലാം സ്വീകരണം പ്രഖ്യാപിച്ചു. സെക്രേട്ടറിയറ്റിനു മുന്നിൽ പ്രതീകാത്മകമായി ജനാസ നമസ്കാരവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.