'ഈ പാവത്തിനൊരു വസ്ത്രം നൽകൂ', നടൻ രൺവീർ സിങ്ങിനായി വസ്ത്ര ശേഖരണം
text_fieldsഇൻഡോർ: മാഗസിന് വേണ്ടി നഗ്ന ഫോട്ടോഷൂട്ട് നടത്തി വിവാദത്തിലായ രൺവീർ സിങ്ങിനായി വസ്ത്ര ശേഖരണം. മധ്യപ്രദേശിലെ ഇൻഡോറിലാണ് 'നേകി കി ദീവാർ' എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ഒരുകൂട്ടം ആളുകൾ ഇതിനായി പ്രത്യേക പെട്ടി സ്ഥാപിച്ചത്. ഇതിന്റെ വിഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെരുവിലെ മേശപ്പുറത്ത് വെച്ചിരിക്കുന്ന പെട്ടിയിൽ
ആളുകൾ വസ്ത്രങ്ങൾ നിക്ഷേപിക്കുന്നതാണ് വിഡിയോ. ഫോട്ടോഷൂട്ടിൽ നിന്നുള്ള രൺവീറിന്റെ ചിത്രവും ഇതിനായി സ്ഥാപിച്ച പെട്ടിക്ക് പുറത്ത് ഒട്ടിച്ചിട്ടുണ്ട്. ഇതിൽ ''രാജ്യത്ത് നിന്ന് മാനസിക മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഇൻഡോർ തീരുമാനിച്ചു'' എന്നും കുറിച്ചിട്ടുണ്ട്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഇതിന്റെ വിഡിയോ മറ്റു സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Clothes donation drive held for #RanveerSingh in Indore. pic.twitter.com/jxmInVztVc
— Tari Poha (@Alone_Mastt) July 26, 2022
സമൂഹ മാധ്യമത്തിൽ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നടൻ രൺവീർ സിങ്ങിനെതിരെ മുംബൈയിൽ പൊലീസ് കേസെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നതിനാൽ നടനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കിഴക്കൻ മുംബൈയിലെ ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ ഒരു സന്നദ്ധ സംഘടനയുടെ ഭാരവാഹികൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
'തന്റെ ഫോട്ടോകളിലൂടെ നടൻ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ പവിത്രതയെ അപമാനിക്കുകയും ചെയ്തു'വെന്ന് പരാതിയിൽ പറഞ്ഞു. നടനെതിരെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. സ്ത്രീകളുടെ മാന്യതയെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ഫോട്ടോകൾ പോസ്റ്റ് ചെയ്തെന്നാരോപിച്ച് ഒരു അഭിഭാഷകനും നടനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.
ഒരു മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് 37കാരനായ രണ്‍വീര്‍ സിങ് കാമറക്ക് മുന്നിൽ നഗ്നനായി പ്രത്യക്ഷപ്പെട്ടത്. 1972ല്‍ കോസ്മോപൊളിറ്റന്‍ മാസികക്കായി ബര്‍ട്ട് റെയ്നോള്‍ഡ് നടത്തിയ ഫോട്ടോഷൂട്ടിനുള്ള ആദരമെന്ന നിലയിലായിരുന്നു ഇത്. ഫോട്ടോകള്‍ രണ്‍വീര്‍ വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. പലരും ആവിഷ്കാര സ്വാതന്ത്ര്യമെന്ന് വിലയിരുത്തിയപ്പോൾ ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്ന മറുപടിയുമായും ആളുകൾ രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.