നഖ്വി സൗദിയിൽ; ഹജ്ജ് കരാർ ഇന്ന് ഒപ്പിടും
text_fieldsജിദ്ദ: സൗദി ഹജ്ജ് മന്ത്രാലയവുമായി ഇൗ വർഷത്തെ ഹജ്ജ് കരാർ ഒപ്പിടാൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ജിദ്ദയിലെത്തി. ഞായറാഴ്ച ഉച്ചക്ക് ഹജ്ജ് മന്ത്രാലയം ഒാഫിസിലാണ് ഒപ്പിടൽ ചടങ്ങ്. ശനിയാഴ്ച രാവിലെ ജിദ്ദയിൽ വിമാനമിറങ്ങിയ മന്ത്രിയും സംഘവും നേരെ മക്കയിലെത്തി ഉംറ നിർവഹിച്ചു. അംബാസഡർ അഹമദ് ജാവേദ്, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് എന്നിവരും മന്ത്രിയെ അനുഗമിച്ചു.
കഴിഞ്ഞവർഷം 1,70,000ത്തോളം ഇന്ത്യക്കാർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ഇത്തവണയും ഇതിന് മാറ്റമുണ്ടാകാൻ സാധ്യതയില്ല. അടുത്ത ബന്ധുവായ പുരുഷെൻറ (മെഹ്റം) തുണയില്ലാതെ ഹജ്ജിന് പോകാൻ ഇത്തവണ സൗദി സർക്കാർ സ്ത്രീകൾക്ക് അനുമതി നൽകിയിട്ടുണ്ട്. സൗദിയുമായി ഹജ്ജ് കരാർ ഒപ്പിടുന്ന എല്ലാ രാജ്യങ്ങൾക്കും ഇൗ ഇളവ് ലഭിക്കും. ഇൗ വർഷത്തെ ഹജ്ജിന് ഇതുപ്രകാരമായിരിക്കും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടപടി സ്വീകരിക്കുക. മൊത്തം 1300 വനിതകൾക്കാകും ഇത്തവണ ഇങ്ങനെ ഹജ്ജിനെത്താൻ ഇന്ത്യയിൽ അനുമതി ലഭിക്കുകയെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.