രാജീവ് ഗാന്ധി വധക്കേസ്: ജയിൽമോചനമാവശ്യപ്പെട്ട് നളിനി സുപ്രീംകോടതിയിൽ
text_fieldsചെന്നൈ: രാജീവ്ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന നളിനി ജയിൽമോചനമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. വ്യാഴാഴ്ച സമർപ്പിച്ച ഹരജിയിൽ എ.ജി പേരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണമെന്നാണ് ആവശ്യം. അതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും നളിനി ആവശ്യപ്പെട്ടു. നേരത്തെ കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു.
കേസിലെ ഏഴു പ്രതികളിൽ പേരറിവാളൻ, നളിനി, രവിചന്ദ്രൻ എന്നിവർ മാത്രമാണ് ഇന്ത്യക്കാർ. കേസിലെ മറ്റ് നാല് പ്രതികൾ ശ്രീലങ്കക്കാരാണ്. നിലവിൽ നളിനിയും രവിചന്ദ്രനും തമിഴ്നാട് സർക്കാർ അനുവദിച്ച പരോളിലാണുള്ളത്. പേരറിവാളനെ മാസങ്ങൾക്കു മുമ്പ് ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു.
രാജീവ് ഗാന്ധിയടക്കം 21 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്ന നളിനി വധക്കേസിലെ മുഖ്യപ്രതിയാണ്. എൽടിടിഇ സംഘടനയുടെ. കേസിൽ നളിനി, പേരറിവാളൻ, മറ്റ് രണ്ടുപേർ എന്നിവരെ വധശിക്ഷക്കും മറ്റുള്ളവരെ ജീവപര്യന്തം തടവിനുമാണ് 1999ൽ സുപ്രീം കോടതി ശിക്ഷിച്ചത്. 2000ൽ സോണിയാഗാന്ധി ദയാഹർജി നൽകിയതിനെ തുടർന്ന് നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.