രാജീവ് ഗാന്ധി വധക്കേസ്: മൂന്ന് പതിറ്റാണ്ടിന് ശേഷം നളിനി ജയിൽ മോചിതയായി
text_fieldsവെല്ലൂർ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയും മറ്റ് ആറ് പേരും ജയിൽ മോചിതയായി. ശനിയാഴ്ച വൈകീട്ടാണ് അവർ ജയിൽ മോചിതയായത്. കഴിഞ്ഞ 31 വർഷമായി നളിനി ജയിലിലാണ്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ എ.ജി. പേരറിവാളനെ മാസങ്ങൾക്ക് മുമ്പ് വിട്ടയച്ച സുപ്രീംകോടതി വിധിയാണ് ബാക്കി ആറു പ്രതികളുടെയും ജയിൽമോചനത്തിന് വഴിയൊരുങ്ങിയത്. നളിനിയെ കുടാതെ ജയകുമാർ, ആർ.പി. രവിചന്ദ്രൻ, റോബർട്ട് പയസ്, സുതേന്ദ്രരാജ, ശ്രീഹരൻ എന്നിവരാണ് വിട്ടയക്കപ്പെട്ടവർ.
1991 മേയ് 21നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീപെരുമ്പത്തൂരിൽവെച്ച് മനുഷ്യബോംബാക്രമണത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിൽ എൽ.ടി.ടി.ഇ പ്രവർത്തകരായ 26 പ്രതികളെ 'ടാഡ കോടതി' വധശിക്ഷക്ക് വിധിച്ചു. 1999ൽ സുപ്രീംകോടതി ഏഴുപേരെ ശിക്ഷിച്ചു. നളിനിയടക്കം നാലുപേരുടെ വധശിക്ഷ ശരിവെച്ചു. 19 പ്രതികളെ വിട്ടയച്ചു.2014 ഫെബ്രുവരി 18ന് ശാന്തൻ, പേരറിവാളൻ, മുരുകൻ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി.
പിന്നീട് സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് നളിനിയുടെ വധശിക്ഷ 2000 ഏപ്രിലിൽ തമിഴ്നാട് ഗവർണർ ജീവപര്യന്തമായി കുറച്ചു. ശാന്തൻ, മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.