ഗുഡ്ഗാവിൽ വീണ്ടും ഹിന്ദുത്വ തീവ്രവാദികൾ ജുമുഅ തടഞ്ഞു; ആറ് പേർ പിടിയിൽ
text_fieldsഗുഡ്ഗാവ്: കനത്ത പൊലീസ് സാന്നിധ്യമുണ്ടായിട്ടും ഗുഡ്ഗാവിലെ നിശ്ചയിച്ച സ്ഥലത്ത് മുസ്ലിംകൾ നമസ്‌കരിക്കുന്നതിൽ നിന്ന് ഹിന്ദുത്വ തീവ്രവാദികൾ തടഞ്ഞു. ജുമുഅ നമസ്കാരത്തിന് പ്രദേശത്ത് തടസം സൃഷ്ടിക്കുന്നത് തുടർക്കഥയായിരിക്കുകയാണ്. ആറോളം പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
പ്രതിഷേധം തുടരുന്നതിനാൽ വളരെ കുറച്ച് വിശ്വാസികൾ മാത്രമാണ് െവള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് എത്തിയിരുന്നത്. നമസ്കാരം നടക്കുന്നതിനിടെ പൊലീസ് ഉണ്ടായിട്ടും ഹിന്ദുത്വ തീവ്രവാദികൾ വളരെ അടുത്തെത്തി 'ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ്' മുദ്രാവാക്യങ്ങൾ മുഴക്കുകയായിരുന്നു. ഗുഡ്ഗാവ് സെക്ടർ 37ലെ ജുമുഅ നമസ്കാരമാണ് കുറച്ചു നാളുകളായി ഹിന്ദുത്വ ശക്തികളുടെ പ്രതിഷേധത്താൽ മുടങ്ങിപ്പോകുന്നത്. നമസ്കാര സ്ഥലം പൊലീസ് സ്റ്റേഷന്‍റെ തൊട്ട് അടുത്താണെങ്കിലും ഗ്രൗണ്ടിലെ സുരക്ഷാ ക്രമീകരണങ്ങൾ അപര്യാപ്തമായിരുന്നെന്ന് എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്യുന്നു.
ജുമുഅ തടസ്സപ്പെടുത്തുന്നതിൽ നിന്ന് പ്രതിഷേധക്കാരെ തടയാൻ പൊലീസ് വലയം തീർത്തിരുന്നു. നമസ്കാര സ്ഥലത്തേക്ക് എത്തിയ വിശ്വാസിശയ പ്രതിഷേധക്കാരൻ തടയുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. 15ഓളം മുസ്ലിംകൾ ഗ്രൗണ്ടിൽ നമസ്‌കാരത്തിനായി ഒത്തുകൂടിയതായി റിപ്പോർട്ടുകൾ പറയുന്നു. 'ജയ് ശ്രീറാം, വന്ദേമാത്രം' വിളികൾക്കിടയിൽ അവർ വെള്ളിയാഴ്ച പ്രാർത്ഥന നടത്തിട്ടു. മറ്റിടങ്ങളിൽ ചരക്കുലോറികൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം നാട്ടുകാർ ലോറികൾ ഗ്രൗണ്ടിൽ നിർത്തിയിരുന്നു. പ്രതിഷേധം ആദ്യം വാർത്തകളിൽ ഇടം നേടിയപ്പോൾ എല്ലാവർക്കും പ്രാർത്ഥിക്കാൻ അവകാശമുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.