നമസ്കാരം തടഞ്ഞ സംഭവം; വൈസ് പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എ
text_fieldsജയ്പൂർ: കാമ്പസ് പരിസരത്ത് മുസ്ലിം വിദ്യാർഥികൾ നമസ്കരിക്കുന്നത് തടഞ്ഞ സംഭവത്തിൽ കോളജ് വൈസ് പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എ. ഇതുസംബന്ധിച്ച് അമീൻ കാഗ്സി എം.എൽ.എ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കത്തെഴുതി.
കഴിഞ്ഞ ആഴ്ചയാണ് കോളജ് ഗാർഡ് രണ്ടുവിദ്യാർഥികൾ നമസ്കരിക്കുന്നത് തടഞ്ഞത്. ഇത് പിന്നീട് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പാർക്കിങ് സ്ഥലത്തിനരികിൽ വെച്ച് കുട്ടികൾ നമസ്കരിക്കുന്നത് തടഞ്ഞ സംഭവത്തിന് പിന്നിൽ വൈസ് പ്രിൻസിപ്പൽ ആർ.എൻ. ശർമയാണെന്ന് അമീൻ കാഗ്സി എം.എൽ.എ ആരോപിച്ചു.
ആരോപണങ്ങൾ നിഷേധിച്ച ബി.ജെ.പി നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ വസുദേവ് ദേവ്നാനി കോൺഗ്രസ് എം.എൽ.എ സാമുദായിക സ്പർധ വളർത്താൻ ശ്രമിക്കുകയാണെന്ന് പറഞ്ഞു. ബജ്റംഗ്ദൾ ഉൾപ്പെടെ സംഘടനകൾ കഴിഞ്ഞ രണ്ടു മാസമായി ഗുരുഗ്രാമിലെ പലയിടങ്ങളിലും നമസ്കാരം തടസ്സപ്പെടുത്തുന്നതിനിടെയായണ് രാജസ്ഥാനിലെ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.