'പേര് കാർഷിക നിയമം, ആനുകൂല്യങ്ങൾ കോടിപതികളായ സുഹൃത്തുക്കൾക്ക്' -കേന്ദ്രത്തിനെതിരെ പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കർഷകരുടെ പ്രതിഷേധത്തിന് പിന്തുണ അർപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കാർഷിക നിയമമെന്ന പേരുമാത്രമാണുള്ളതെന്നും അതിെൻറ ആനുകൂല്യം മുഴുവൻ കോടിപതികളായ സുഹൃത്തുക്കൾക്ക് ആയിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
കർഷകരുമായി കൂടിയാലോചിക്കാതെ കർഷകർക്കായി നിയമം തയാറാക്കിയത് എങ്ങനെയാണെന്നും കർഷകരുടെ താൽപര്യങ്ങളെ നിയമത്തിൽ അവഗണിക്കുന്നതെങ്ങനെയാണെന്നും അവർ ചോദിച്ചു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും അവരെ കേൾക്കാൻ തയാറാകുകയും ചെയ്യണമെന്നും പ്രിയങ്ക ഗാന്ധി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു.
'പേര് കാർഷിക നിയമം, പക്ഷേ എല്ലാ ആനുകൂല്യങ്ങളും കോടിപതികളായ സുഹൃത്തുക്കൾക്കും. കർഷകരുമായി ചർച്ച നടത്താതെ എങ്ങനെ കാർഷിക നിയമം തയാറാക്കാനാകും. ഇതിൽ കൃഷിക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാതിരിക്കാൻ എങ്ങനെ സാധിക്കും. സർക്കാർ കർഷകരെ കേൾക്കാൻ തയാറാകണം. നമുക്കൊരുമിച്ച് കർഷകരെ പിന്തുണച്ച് ശബ്ദമുയർത്താം' -പ്രിയങ്ക ഗാന്ധി പിന്തുണച്ചു.
ഡൽഹി- ഹരിയാന അതിർത്തിയിൽ പ്രതിഷേധവുമായി തടിച്ചുകൂടിയ ആയിരക്കണക്കിന് കർഷകർക്ക് പിന്തുണയുമായി നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.