Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ ബന്ധിപ്പിക്കാത്ത...

ആധാർ ബന്ധിപ്പിക്കാത്ത വോട്ടർമാർ പുറത്താകില്ല

text_fields
bookmark_border
ആധാർ ബന്ധിപ്പിക്കാത്ത വോട്ടർമാർ പുറത്താകില്ല
cancel

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ന​മ്പ​ർ ബ​ന്ധി​പ്പി​ക്കാ​ത്ത ഒ​രു വോ​ട്ട​റെ​യും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം​ചെ​യ്യി​ല്ലെ​ന്ന് കേ​​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്റി​ൽ അ​റി​യി​ച്ചു. വോ​ട്ട​റു​ടെ സ​മ്മ​ത​മി​ല്ലാ​തെ ആ​ധാ​റു​മാ​യി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ബ​ന്ധി​പ്പി​ക്ക​രു​തെ​ന്നും നി​യ​മ​മ​ന്ത്രി കി​ര​ൺ റി​ജി​ജു​ നി​ർ​ദേ​ശി​ച്ചു. കേ​ര​ള​ത്തി​ല​ട​ക്കം ആ​ധാ​റു​മാ​യി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ബ​ന്ധി​പ്പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ബൂ​ത്തു​ത​ല ക്യാ​മ്പു​ക​ൾ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് നി​യ​മ​മ​ന്ത്രി വി​ഷ​യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്.

സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ച് വോ​ട്ട​ർ​മാ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​തി​നെ​തി​രെ ജ​സ്റ്റി​സ് സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് കേ​ന്ദ്ര സ​ർ​ക്കാ​റി​ന് ഒ​ക്ടോ​ബ​ർ 22ന് ​നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ഏ​തെ​ങ്കി​ലും ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വോ​ട്ട​വ​കാ​ശം​പോ​ലു​ള്ള ഒ​രു പൗ​ര​ന്റെ അ​വ​കാ​ശം അ​നു​വ​ദി​ച്ചു​​കി​ട്ടാ​ൻ ആ​ധാ​ർ ചോ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ഹ​ര​ജി​ക്കാ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ശ്യാം ​ദി​വാ​ൻ ബോ​ധി​പ്പി​ച്ചി​രു​ന്നു. വി​ഷ​യം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എം.​പി​മാ​രാ​യ സ​യ്യി​ദ് ഇം​തി​യാ​സ് ജ​ലീ​ൽ, ​ഋ​തേ​ഷ് പാ​ണ്ഡെ, പ്ര​ദ്യു​ത് ബൊ​ർ​ദൊ​ളൊ​യ് എ​ന്നി​വ​ർ ലോ​ക്സ​ഭ​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ചോ​ദ്യ​മു​ന്ന​യി​ച്ച​ത്. വോ​ട്ട​ർ​മാ​രു​ടെ സ​മ്മ​ത​ത്തോ​ടു​കൂ​ടി​യാ​ണോ ആ​ധാ​റു​മാ​യി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ബ​ന്ധി​പ്പി​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച എം.​പി​മാ​ർ ആ​ധാ​ർ ബ​ന്ധി​പ്പി​ച്ച​ത് പി​ൻ​വ​ലി​ച്ചാ​ൽ അ​വ​രെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ന്ത​ള്ളു​മോ എ​ന്നും ആ​രാ​ഞ്ഞു.

ഇ​തി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ 2021ൽ ​ഭേ​ദ​ഗ​തി​ചെ​യ്ത തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​പ്ര​കാ​രം ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​ർ​മാ​ർ​ക്ക് വോ​ട്ട​ർ​മാ​രെ തി​രി​ച്ച​റി​യാ​ൻ ആ​ധാ​ർ ചോ​ദി​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ വോ​ട്ട​ർ​മാ​ർ​ക്ക് താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ മാ​ത്രം ആ​ധാ​ർ ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം 6 ബി ​അ​പേ​ക്ഷ​ഫോ​റ​ത്തി​ൽ ഒ​രി​ക്ക​ൽ ആ​ധാ​ർ വിവരങ്ങ​ൾ ക​മീ​ഷ​ന് ന​ൽ​കി​യാ​ൽ അ​ത് പി​ൻ​വ​ലി​ക്കാ​നു​ള്ള വ്യ​വ​സ്ഥ നി​യ​മ​ത്തി​ലി​ല്ലെ​ന്ന് നി​യ​മ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ജൂ​ൺ 17ലെ ​വി​ജ്ഞാ​പ​ന​മ​നു​സ​രി​ച്ച് 20​23 ഏ​പ്രി​ൽ​വ​രെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാം. ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തോ​ടെ വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ സ്ഥി​തി​വി​വ​രം സം​ര​ക്ഷി​ക്കാ​ൻ എ​ന്താ​ണ് കേ​ന്ദ്ര​ം ചെ​യ്ത​തെ​ന്ന ചോ​ദ്യ​ത്തി​ന് ആ​ളെ തി​രി​ച്ച​റി​യാ​നു​ള്ള രേ​ഖ എ​ന്ന​നി​ല​യി​ൽ മാ​ത്ര​മാ​ണ് ആ​ധാ​ർ ന​മ്പ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​തെ​ന്നും ആ​ധാ​റി​ലെ വി​വ​ര​ങ്ങ​ൾ ക​മീ​ഷ​ൻ സൂ​ക്ഷി​ക്കി​ല്ല എ​ന്നു​മാ​ണ് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadhaarvoter IDkiran rijijuvoters list
News Summary - Names of those who do not link Aadhaar with voter ID won’t be removed from voters list: Law minister
Next Story