നമീബിയയിൽ നിന്ന് വന്ന ചീറ്റ ദേശീയോദ്യാനത്തിൽ നിന്ന് രക്ഷപ്പെട്ടു; കണ്ടെത്തിയത് 20 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ -വിഡിയോ
text_fieldsഷിയോപൂർ : നമീബിയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റകളിലൊന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നിന്ന് രക്ഷപ്പെട്ടു. ഒബാനെന്ന് പേരുള്ള ചീറ്റയാണ് പാർക്കിൽ നിന്ന് രക്ഷപ്പെട്ടത്.
പാർക്കിൽ നിന്ന് രക്ഷപ്പെട്ട ചീറ്റ 20 കിലോമീറ്റർ അകലെയുള്ള ഷിയോപൂർ ജില്ലയിലെ ജാർ ബറോഡ ഗ്രാമത്തിൽ എത്തിയതായി റിപ്പോർട്ടുണ്ട്.
ഗ്രാമത്തിലെ കർഷകരും വനപാലകരും ചേർന്ന് ചീറ്റയെ ഓടിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
ചീറ്റപ്പുലിയുടെ മുന്നിൽ നിന്ന് "പോ... പോ... ഓബൻ... പോ" എന്ന് വനപാലകർ പറയുന്നത് വിഡിയോയിൽ വ്യക്തമാണ്.
മാർച്ച് 11 നാണ് കുനോ നാഷണൽ പാർക്കിൽ ഒബാൻ, ആഷ എന്നീ രണ്ട് ചീറ്റകളെ എത്തിച്ചത്. രാജ്യത്ത് വംശനാശം സംഭവിച്ച് 70 വർഷങ്ങൾക്ക് ശേഷമാണ് ചീറ്റകൾ വീണ്ടും ഇന്ത്യയിലെത്തിയത്.
രണ്ട് ബാച്ചുകളിലായി 20 ചീറ്റകളെയാണ് ഇന്ത്യയിലെത്തിച്ചിരുന്നത്. നമീബിയയിൽ നിന്നുള്ള എട്ട് ചീറ്റകളുടെ ആദ്യ ബാച്ച് 2022 സെപ്റ്റംബറിൽ വന്നു, പിന്നീട് ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ ഫെബ്രുവരിയിലും കൊണ്ടുവന്നു.
ഇന്ത്യ മുൻകാലങ്ങളിൽ ഏഷ്യൻ ചീറ്റകളുടെ ആവാസ കേന്ദ്രമായിരുന്നു, എന്നാൽ 1952 ആയപ്പോഴേക്കും ഇവക്ക് രാജ്യത്ത് വംശനാശം സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.