മോദി പുതിയ സാന്തയാണെന്ന് കേന്ദ്രമന്ത്രി; മോഷ്ടാവെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ ഇന്ത്യയുടെ സാന്തയാണെന്ന് പാർലമെൻററി കാര്യ മന്ത്രി ആനന്ദ് കുമാർ. അദ്ദേഹം ജനത്തിന് നല്ല വാർത്തകൾ അറിയിക്കുന്നു. പുതിയ ഇന്ത്യക്ക് നല്ല വാർത്ത അറിയിക്കുന്ന പുതിയ സാന്തയാണ് നമോ. കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ, പ്രധാനമന്ത്രി രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്- മാധ്യമപ്രവർത്തകരോട് മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ മോദിയെ കളിയാക്കി കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി രംഗത്തെത്തി. മോദി സമ്മാനങ്ങൾ നൽകുന്നതിനു പകരം സാധാരണക്കാര െൻറ പണം മോഷ്ടിക്കുകയാണെന്ന് തിവാരി കുറ്റപ്പെടുത്തി. ഇന്ത്യയിൽ വെളുത്ത താടിയുള്ള ഒരു വൃദ്ധൻ ജനങ്ങളുടെ പണം മോഷ്ടിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കളിയാക്കി.
All over the world at this time an old man with a white beard creeps in your house through chimney and puts money in your socks
— Manish Tewari (@ManishTewari) December 26, 2017
In India an old man with a white beard crept into your house through TV removed money from your pockets,cupboards,lockers& left you only in your socks
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.