ഛത്തീസ്ഗഡിലെ മുതിർന്ന ബി.ജെ.പി നേതാവ് നന്ദ്കുമാർ സായ് കോൺഗ്രസിൽ ചേർന്നു
text_fieldsറായ്പൂർ: ഛത്തീസ്ഗഢിലെ ബി.ജെ.പിയുടെ മുതിർന്ന ഗോത്രവർഗ നേതാവും മുൻ എം.പിയുമായ നന്ദ്കുമാർ സായ് (77) കോൺഗ്രസിൽ ചേർന്നു. സംസ്ഥാനത്ത് ബി.ജെ.പിയുടെ മുൻ പ്രതിപക്ഷ നേതാവായിരുന്നു.
ചില പാർട്ടി നേതാക്കൾ തന്‍റെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയത് തന്നെ ഏറെ വേദനിപ്പിച്ചതായി അദ്ദേഹം ബി.ജെ.പി നേതൃത്വത്തിന് നൽകിയ രാജിക്കത്തിൽ പരാമർശിച്ചു. ഗോത്ര വിഭാഗങ്ങൾക്കിടയിൽ വൻ സ്വാധീനമുള്ള സായിയുടെ രാജി ബി.ജെ.പിക്ക് കനത്ത തരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ.
അദ്ദേഹത്തെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്നു മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രമൺ സിങ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാഥിയാവാൻ നന്ദ്കുമാർ സായ്ക്ക് സാധ്യത കൽപ്പിച്ചിരുന്നെങ്കിലും അവസാനം രമൺ സിങിനെ തെരഞ്ഞെടുക്കുകയായിരുന്നു.
1977, 1985, 1998 വർഷങ്ങളിൽ മധ്യപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഛത്തീസ്ഗഢ് രൂപീകരണത്തിന് ശേഷം 2000ൽ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സംസ്ഥാന നിയമസഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്നു. 1989,1996, 2004 വർഷങ്ങളിൽ ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സായി വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.