നരസിംഹ റാവു രാജ്യത്തെ സാമ്പത്തിക പരിഷ്കരണങ്ങളുടെ പിതാവെന്ന് മൻമോഹൻസിങ്
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിനെ രാജ്യത്തിെൻറ സാമ്പത്തിക പരിഷ്കരണത്തിെൻറ പിതാവെന്ന് വിശേഷിപ്പിച്ച് മൻമോഹൻ സിങ്. തെലങ്കാന കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നരസിംഹ റാവു ജന്മ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുൻപ്രധാനമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
രാജ്യത്തിെൻറ മഹനീയ പുത്രനായിരുന്നു നരസിംഹ റാവു. സാമ്പത്തിക പരിഷ്കരണം മുന്നോട്ടുകൊണ്ടുപോകാനുള്ള കാഴ്ചപ്പാടും ധൈര്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും മൻേമാഹൻ സിങ് പറഞ്ഞു. നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യമന്ത്രിയുമായിരുന്നു മൻമോഹൻ സിങ്.
ആധുനിക ഇന്ത്യക്ക് അടിത്തറ പാകുകയും രാജ്യത്ത് സാമ്പത്തിക പരിഷ്കരണത്തിന് പാതയൊരുക്കുകയും ചെയ്തതായിരുന്നു 1991ലെ ബജറ്റെന്ന് പലരും പ്രശംസിക്കുന്നുണ്ട്. സാമ്പത്തിക പരിഷ്കരണത്തിലൂടെയും ഉദാരവത്ക്കരണത്തിലൂടെയും അന്നത്തെ ബജറ്റ് ഇന്ത്യയെ പല വിധത്തിലും മാറ്റിമറിച്ചു. രാജീവ് ഗാന്ധിയുടെ ഓർമക്ക് മുമ്പിലായിരുന്നു അന്ന് ബജറ്റ് സമർപ്പിച്ചതെന്നും മൻമോഹൻ സിങ് സ്മരിച്ചു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ അന്ന് നേരിടുന്ന ബുദ്ധിമുട്ടുകൾ പൂർണമായും മനസിലാക്കിയ നരസിംഹ റാവു തുടർന്ന് കാര്യങ്ങൾ തീരുമാനിക്കുവാനുള്ള പരിപൂർണ സ്വാതന്ത്ര്യം തനിക്കു നൽകി. ശക്തമായ തീരുമാനമായിരുന്നു അെതന്നും മൻമോഹൻ സിങ് വ്യക്തമാക്കി.
പുറത്തു നിന്നുള്ള പിന്തുണ കൊണ്ട് നിലനിന്ന ന്യൂനപക്ഷ സർക്കാറായിരുന്നു 1991ലേത്. വിദേശ വിനിമയ പ്രതിസന്ധി നിലനിന്ന അക്കാലത്ത് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ഒരാൾക്ക് കടുത്ത തീരുമാനങ്ങൾ എടുക്കുക സാധ്യമാണോ എന്നത് രാഷ്ട്രീയമായി വലിയൊരു ചോദ്യമായിരുന്നു. എന്നിട്ടും നരസിംഹറാവുവിന് എല്ലാവരേയും ഒരുമിച്ചുകൊണ്ടു പോകാനും കാര്യങ്ങൾ ബോധ്യപ്പെടുത്താനും സാധിച്ചുവെന്നും മൻമോഹൻ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.