നാരായൺ റാണെ; ശിവസേനെക്കതിരെ കേന്ദ്രത്തിന്റെ തുറുപ്പ് ചീട്ട്
text_fieldsമുംബൈ: ശിവസേന തലവനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയേയും പാർട്ടിയെയും നേരിടാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം കണ്ടെത്തിയ തുറുപ്പുചീട്ടാണ് കേന്ദ്രമന്ത്രി നാരായൺ റാണെ.
1995ൽ ശിവസേന അധികാരത്തിലെത്തിയപ്പോൾ രണ്ടര വർഷം മുഖ്യമന്ത്രിയും തുടർന്ന് 2005 വരെ പ്രതിപക്ഷ നേതാവുമായ റാണെ, ഉദ്ധവ് താക്കറെയുമായി ഉടക്കിയാണ് പാർട്ടിവിട്ടത്. ഉദ്ധവ് പാർട്ടി നേതൃത്വത്തിൽ എത്തിയത് റാണെ അംഗീകരിച്ചില്ല. അന്ന് മുതൽ ഉദ്ധവിെൻറയും ശിവസേനയുടെയും കടുത്ത ശത്രുവായിരുന്നു. കോൺഗ്രസ് സർക്കാറിൽ മന്ത്രിയായ റാണെ, ഭരണം പോയതോടെ കോൺഗ്രസും വിട്ടു.
കൊങ്കണിലും മുംബൈയിലും ശിവസേനക്കും ഉദ്ധവിനും എതിരെ ആഞ്ഞടിക്കാൻ ബി.ജെ.പിക്ക് റാണെ തുണയായെങ്കിലും പാർട്ടി അംഗത്വം നൽകിയില്ല. പ്രാദേശിക പാർട്ടി രൂപവത്കരിച്ച് ബി.ജെ.പിയുമായി സഖ്യത്തിലാവുകയാണ് ചെയ്തത്.
നടൻ സുശാന്ത് സിങ്ങ് രാജ്പുത്, അദ്ദേഹത്തിെൻറ മുൻ മാനേജർ ദിശ സാലിയാൻ എന്നിവരുടെ ആത്മഹത്യ കൊലപാതകമാണെന്ന് പറഞ്ഞും ഉദ്ധവിെൻറ മകനും മന്ത്രിയുമായ ആദിത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചും റാണെ വലിയ വിവാദം ഉയർത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് റാണെയെ ബി.ജെ.പി കേന്ദ്രമന്ത്രിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.