ഇന്ത്യയുടെ ജി.ഡി.പി 1947ന് ശേഷമുള്ള ഏറ്റവും താഴ്ചയിലേക്ക് -എൻ.ആർ. നാരായണ മൂർത്തി
text_fields
ബെംഗളൂരു: ഇന്ത്യയുടെ ജി.ഡി.പി വളർച്ച സ്വാതന്ത്രത്തിന് ശേഷമുള്ള ഏറ്റവും മോശം നിലയിലേക്ക് കൂപ്പുകുത്തുമെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ നാരായണ മൂർത്തിയുടെ മുന്നറിയിപ്പ്.
സമ്പദ് വ്യവസ്ഥയെ തിരികെക്കൊണ്ട് വരാനാകുമെന്നും ജനങ്ങൾ പകർച്ചവ്യാധികൾ അതിജീവിക്കാൻ മുന്നൊരുക്കം നടത്തണമെന്നും നാരായണ മൂർത്തി കൂട്ടിച്ചേർത്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയുടെ ചർച്ചയിൽ പങ്കെടുക്കവെയാണ് സോഫ്റ്റ്വെയർ രംഗത്തെ അതികായനായ നാരായണമൂർത്തി അഭിപ്രായ പ്രകടനം നടത്തിയത്.
ആഗോളതലത്തിലെ ജി.ഡി.പിയും കൂപ്പുകുത്തും. കച്ചവടരംഗത്തെ സങ്കോചവും യാത്രകൾ ഇല്ലാതായതും ആഗോളതലത്തിലെ ജി.ഡി.പി നിരക്ക് അഞ്ചു മുതൽ പത്ത് ശതമാനത്തിനുള്ളിൽ നിർത്തും.
കോവിഡ് വാക്സിൻ ഇന്ത്യയിലെത്തിയാൽ തന്നെ, ഒരു ദിവസം പരമാവധി പത്തുലക്ഷം പേർക്ക് മാത്രമേ പ്രതിരോധ കുത്തിവെപ്പ് നടത്താനാവൂ. അതുകൊണ്ടുതന്നെ ഇന്ത്യയിലെ മുഴുവൻ പേർക്കും വാക്സിൻ നൽകാൻ 140 ദിവസം വേണ്ടിവരും. ഇന്ത്യ പൊതുജന ആരോഗ്യത്തിൽ ശാസ്ത്രീയ നിക്ഷേപം നടത്തിയിട്ടില്ല. അതിൻെറ അപര്യാപ്തത നമ്മുടെ ആരോഗ്യരംഗത്തിനുണ്ട് -രാമമൂർത്തി അഭിപ്രായപ്പെട്ടു.
അതേസമയം, രാമമൂർത്തിയുടെ പ്രസ്താവന മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. മോദി ഇവിടെയുണ്ടെങ്കിൽ ഇത് സംഭവിക്കും എന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.