ലിംഗ വിവേചനത്തിന് ഇന്ത്യയില്‍ സ്ഥാനമില്ളെന്ന് രാഷ്ട്രപതി
text_fieldsന്യൂഡല്‍ഹി: ആധുനിക ഇന്ത്യന്‍ സമൂഹത്തില്‍ ലിംഗ വിവേചനത്തിന് സ്ഥാനമില്ളെന്നും അത്തരത്തിലുള്ള വളര്‍ച്ചയാണ് രാജ്യം ലക്ഷ്യം വെക്കുന്നതെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സ്ത്രീകള്‍ക്കെതിരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ കടുത്ത ദു$ഖം രേഖപ്പെടുത്തിയ അദ്ദേഹം ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നിര്‍ഭയത്വം ഇല്ലാതാകുന്നതില്‍ ഒരു നീതീകരണമില്ളെന്നും വ്യക്തമാക്കി.
ലോക വനിത ദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ നാരി ശക്തി പുരസ്കാരം സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ 31 വനിതകള്‍ക്കാണ് ഇത്തവണ നാരി ശക്തി പുരസ്കാരം സമ്മാനിച്ചത്. കേരളത്തിലെ ആദ്യ വനിതാ കഥകളി സംഘത്തിനും പുരസ്കാരം ലഭിച്ചു. ഐ.എസ്.ആര്‍.ഒയുടെ ചാന്ദ്രയാന്‍ ദൗത്യത്തിലും 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ചരിത്ര നേട്ടത്തിലും പങ്കാളികളായ മലയാളിയായ ശുഭ വാര്യര്‍, ബി. കോഡനാന്യാഗി, അനാട്ട സോണി എന്നീ മൂന്ന് ശാസ്ത്രജ്ഞരെയാണ് നാരി ശക്തി പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
പരമ്പരാഗതമായി പുരുഷ മേധാവിത്വത്തിന് കീഴിലായിരുന്ന കഥകളിയെ വരുതിയിലാക്കിയ കേരളത്തിലെ ഒരു കൂട്ടം വനിത നര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘത്തിനാണ് നാരി ശക്തി പുരസ്കാരം ലഭിച്ചത്.
1975ലാണ് തൃപ്പൂണിത്തുറ കഥകളി കേന്ദ്രം എന്ന പേരില്‍ ഒരു സംഘം വനിതകള്‍ കഥകളി പരിശീലന കേന്ദ്രം ആരംഭിച്ചത്. ഇന്ത്യക്കകത്തും പുറത്തുമായി 1,500 വേദികളില്‍ ഈ സംഘം കഥകളി അവതരിപ്പിച്ചു കഴിഞ്ഞു.
ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.