ദാഭോൽകർ കേസിൽ കുറ്റപത്രം വൈകുന്നു; പ്രതികൾക്ക് ജാമ്യം
text_fieldsമുംബൈ: ഡോ. നരേന്ദ്ര ദാഭോൽകർ കൊലക്കേസിൽ സമയ പരിധിക്കകം സി.ബി.െഎ കുറ്റപത്രം സമർപ ്പിക്കാത്തതിനാൽ മൂന്ന് പ്രതികൾക്ക് ജാമ്യം. അമോൽ കാലെ, രാജേഷ് ബംഗേര, അമിത് ദെഗ്വേ കർ എന്നിവർക്കാണ് പുണെ കോടതി ജാമ്യം നൽകിയത്. ദാഭോൽകർ കേസിൽ ജാമ്യം ലഭിച്ചെങ്കില ും ഗൗരി ലങ്കേഷ് കേസിൽ പ്രതികളായ മൂവരും ജയിലിൽ തുടരും. നിലവിൽ അമോൽ കാലെ ഗോവിന്ദ പ ൻസാരെ കൊലക്കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര സി.െഎ.ഡിയുടെ കസ്റ്റഡിയിലാണ്. മറ്റ് രണ്ടുപേരും ബംഗളൂരു ജയിലിലാണ്.
യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായ പ്രതികൾക്ക് 90 ദിവസത്തിനകം കുറ്റപത്രം നൽകണം. അന്വേഷണം പൂർത്തിയാകാത്ത പക്ഷം അന്വേഷണ ഏജൻസിക്ക് 90 ദിവസംകൂടി സമയം നീട്ടിനൽകാൻ കോടതിക്ക് അവകാശമുണ്ട്. ദാഭോൽകർ കേസിൽ കഴിഞ്ഞ സെപ്റ്റംബർ ആദ്യത്തിലാണ് മൂവരെയും സി.ബി.െഎ അറസ്റ്റ് ചെയ്തത്.
90 ദിവസം കഴിഞ്ഞിട്ടും സി.ബി.െഎ കുറ്റപത്രം സമർപ്പിക്കുകയോ സമയം നീട്ടാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇൗ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
2016ൽ അറസ്റ്റിലായ ഇ.എൻ.ടി ഡോക്ടർ വീരേന്ദ്ര താവ്ഡെക്ക് എതിരെ നേരത്തെ സിബി.െഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗൗരി ലങ്കേഷ് കേസിൽ അമോൽ കാലെ അറസ്റ്റിലായതോടെയാണ് ദാഭോൽകർ കേസിൽ തുടർ അറസ്റ്റുകളുണ്ടാകുന്നത്. ഇവർെക്കതിരെ അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ സി.ബി.െഎക്ക് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.