കശ്മീർ പരാമർശത്തിൽ അമർഷം; തുർക്കി യാത്ര മോദി മാറ്റി
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീർ വിഷയത്തിൽ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ നടത്തിയ പരാമർശങ്ങളിൽ അതൃപ്തി പ്രകടമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തുർക് കി സന്ദർശന പരിപാടി അനിശ്ചിതമായി മാറ്റി. കഴിഞ്ഞ ജൂണിൽ ഒസാകയിൽ കണ്ടപ്പോൾ തുർക്കി യാത്ര പരിപാടി ഇരുവരും ചർച്ച ചെയ്തിരുന്നു. ഈ വർഷാവസാനത്തിനു മുമ്പ് സന്ദർശനം നട ത്താനായിരുന്നു ധാരണ. കൃത്യമായ തീയതി നിശ്ചയിച്ചിരുന്നില്ലെന്നു മാത്രം. മോദിയുടെ സന്ദർശന തീയതി നിശ്ചയിക്കുന്നതിനുള്ള കൂടിയാലോചനകൾക്കായി തുർക്കി ഭരണകൂടം കാത്തിരിക്കവേയാണ് പിന്മാറ്റം.
യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിപ്പോന്ന 370ാം ഭരണഘടന വകുപ്പ് റദ്ദാക്കിയതിനെ ഉർദുഗാൻ വിമർശിച്ചത്. ഇതേതുടർന്ന് തുർക്കിയോടുള്ള അമർഷം പലവിധത്തിൽ പ്രകടിപ്പിച്ചുവരുകയാണ് മോദി സർക്കാർ.
കഴിഞ്ഞ ദിവസം സിറിയയിൽ നടത്തിയ സൈനിക നടപടി ഏകപക്ഷീയമെന്ന് കുറ്റപ്പെടുത്തി ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. എന്നാൽ, ഭീകരതക്കെതിരായ നീക്കത്തെ ഇന്ത്യ എന്തുകൊണ്ട് വിമർശിക്കുന്നുവെന്നാണ് തുർക്കിയുടെ ചോദ്യം. ഇന്ത്യൻ കപ്പലുകൾക്ക് സജ്ജീകരണങ്ങൾ ഒരുക്കുന്ന 230 കോടി ഡോളറിെൻറ ടെൻഡർ തുർക്കിയുടെ അനദൊലു തുറമുഖത്തിന് നൽകാനുള്ള നീക്കത്തിൽനിന്നും സർക്കാർ പിന്മാറി.
കശ്മീർ വിഷയത്തിൽ ഇന്ത്യയോടുള്ള എതിർപ്പ് പ്രകടമാക്കുകയും പാകിസ്താനോട് ചേർന്നുനിൽക്കുകയുമാണ് ചൈന ചെയ്യുന്നതെങ്കിലും, ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങ് കഴിഞ്ഞയാഴ്ച മഹാബലിപുരത്ത് മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.