പ്രധാനമന്ത്രി പദവിയിൽ റെക്കോർഡുമായി നരേന്ദ്രമോദി
text_fieldsന്യൂഡൽഹി: രാജ്യത്ത് കൂടുതൽകാലം പദവിയിൽ ഇരിക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, ഡോ.മൻമോഹൻസിങ് എന്നിവർക്ക് ശേഷമാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഇതോടെ അടൽ ബിഹാരി വാജ്പേയിക്ക് ശേഷം കൂടുതൽ കാലം അധികാരത്തിൽ ഇരിക്കുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രികൂടിയായി മോദി.
14ാം പ്രധാനമന്ത്രിയായി 2014 മെയ് 24നാണ് മോദി അധികാരമേറ്റത്. തുടർന്ന് 2019 മെയ് 30നാണ് തുടർച്ചയായി മോദി രണ്ടാം വട്ടവും അധികാരമേറ്റത്. 17 വർഷമാണ് നെഹ്റു പ്രധാനമന്ത്രിയായി അധികാരത്തിലിരുന്നത്. മകൾ ഇന്ദിര ഗാന്ധി 11 വർഷവും മൻമോഹൻ സിങ് രണ്ടു തവണയും പ്രധാനമന്ത്രിയായി.
കോൺഗ്രസ് ഇതര പ്രധാനമന്ത്രിമാരായി അധികാരത്തിലിരുന്നത് മൊറാർജി ദേശായ് (1977, മാർച്ച് 24 മുതൽ 1979 ജൂലൈ 28 വരെ), ചരൺ സിങ് (1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെ), വി.പി സിങ് ( 1989 ഡിസമ്പർ 2മുതൽ 1990നവംബർ 10വരെ), ചന്ദ്ര ശേഖർ (1990 നവംബർ 10 മുതൽ 1991 ജൂൺ 21 വരെ), എച്ച്.ഡി .ദേവഗൗഡ (1996 ജൂൺ 1 മുതൽ 1997 ഏപ്രിൽ 21 വരെ), ഐ.കെ ഗുജ്റാൾ (1997 ഏപ്രിൽ 21 മുതൽ 1998 മാർച്ച് 19 വരെ) എന്നിവരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.