സൈനികരോടൊത്ത് ദീപാവലി ആഘോഷിച്ച് മോദി
text_fieldsന്യൂഡൽഹി: മഞ്ഞുപുതച്ച മലമുകളിൽ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തിയായ ഉത്തർകാശിയിലെ ഹർഷിൽ കേൻറാൺമെൻറ് മേഖലയിലെ സൈനിക താവളത്തിലാണ് സൈനിക മേധാവി ബിപിൻ റാവത്തിനോടൊപ്പം പ്രധാനമന്ത്രി എത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 7,860 അടി ഉയരത്തിലാണ് ഇൗ സൈനികത്താവളം. രാജ്യത്തെ 125 കോടിവരുന്ന ജനങ്ങൾക്ക് ഭയരഹിതമായി ജീവിക്കാനും അവരുടെ ഭാവിയും സ്വപ്നങ്ങളും സുരക്ഷിതമാക്കാനുമായി പ്രതിബദ്ധതയോടെയും അച്ചടക്കേത്താടെയും കാവൽ നിൽക്കുന്നവരാണ് സൈനികരെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഠിനമായ ജീവിതത്തിെൻറ ഇരുളിലേക്ക് നിർഭയത്വത്തിെൻറ വെളിച്ചം പ്രവഹിക്കെട്ട എന്ന് സൈനികരോടൊപ്പം ചെരാതുകൾ കത്തിച്ച് പ്രധാനമന്ത്രി ആശംസിച്ചു. 40 വർഷമായി ‘ഒരു റാങ്ക് ഒരു പെൻഷൻ’ എന്ന ആവശ്യം താൻ കേട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് അധികാരത്തിൽ വന്നപ്പോൾ പദ്ധതി നടപ്പാക്കിയതെന്നും അത് തെൻറ കടമയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കാലത്ത് സൈനികരുമായി അടുത്തിടപഴകുവാൻ കഴിഞ്ഞതായും അദ്ദേഹം അനുസ്മരിച്ചു. സൈനികരോടൊപ്പം ഒരു മണിക്കൂറിൽ അധികം സമയം മോദി ചെലവഴിച്ചു. തുടർന്ന് കേദാർ നാഥ് ക്ഷേത്രം സന്ദർശിച്ച അദ്ദേഹം കേദാർപുരയുടെ നിർമാണപ്രവൃത്തികളുടെ പുരോഗതിയും വിലയിരുത്തി. അധികാരത്തിലെത്തിയ ഉടൻ 2014 ൽ മോദി സിയാച്ചിനിലെത്തി സൈനികരുമായി ദീപാവലി ആഘോഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.