മോദി കപട ദേശീയവാദി -കെജ്രിവാൾ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കപട ദേശീയവാദിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഒരു മുഖ്യ മന്ത്രി ആക്രമിക്കെപ്പടാൻ വഴിയൊരുക്കിയ പ്രധാനമന്ത്രിക്ക് എങ്ങനെ ദേശീയവാദിയാകൻ സാധിക്കുമെന്ന് അദ്ദേഹം ചോ ദിച്ചു.
ഡൽഹിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാൻ നേരിട്ട് ഉത്തരവാദിത്തമുള്ള കേന്ദ്രത്തിലെ പ്രധാനമന്ത്രിയാണ് മോദി. എന്നാൽ, മുഖ്യമന്ത്രിയെ ആക്രമിക്കാൻ പ്രധാനമന്ത്രി വഴിയൊരുക്കി. അദ്ദേഹത്തിെൻറ പാകിസ്താൻ നയത്തെ വിമർശിച്ചതാണ് താൻചെയ്ത കുറ്റമെന്നും കെജ്രിവാൾ പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്താെൻറ ദേശീയ ദിനത്തിൽ അവരുടെ പ്രധാനമന്ത്രിക്കു രഹസ്യസന്ദേശമയക്കാൻ നമ്മുടെ പ്രധാനമന്ത്രിക്ക് എങ്ങനെ കഴിഞ്ഞു. പാകിസ്താൻ പ്രധാനമന്ത്രിയാവെട്ട നരേന്ദ്ര മോദി വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയാവണമെന്നു പരസ്യമായി പറഞ്ഞു. മിഥ്യാബോധത്തിൽ കെട്ടിപ്പൊക്കപ്പെട്ട കപട ദേശീയവാദിയാണ് നരേന്ദ്ര മോദിയെന്നും കെജ്രിവാൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.