Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right ജനങ്ങളു​ടെ ബാങ്ക്​...

 ജനങ്ങളു​ടെ ബാങ്ക്​ നിക്ഷേപം സുരക്ഷിതം; നടക്കുന്നത്​ നുണപ്രചാരണമെന്ന്​ മോദി

text_fields
bookmark_border
modi
cancel

ന്യൂഡൽഹി: ജനങ്ങളുടെ ബാങ്ക്​ നിക്ഷേപങ്ങൾ സുരക്ഷിതമല്ലെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരുടെയും ബാങ്ക്​ അക്കൗണ്ടുകളിലെ പണം സുരക്ഷിതമാണെന്ന്​ ഉറപ്പ്​ നൽകുന്നു. ബാങ്ക്​ നിക്ഷേപങ്ങൾ​ കൂടുതൽ സുരക്ഷിതമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മോദി പറഞ്ഞു. വ്യാപാര സംഘടനയായ ഫിക്കിയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യ​ത്തെ ബാങ്കിങ്​ സ​മ്പ്രദായത്തെ തകർക്കുകയാണ്​ യു.പി.എ ചെയ്​തത്​. വൻകിട വ്യാപാരികൾക്ക്​ വൻതോതിൽ വായ്​പ നൽകുന്നതായിരുന്നു അവരുടെ നയം​. കൽക്കരി, 2ജി ഇടപാടിനെക്കാളും വലിയ അഴിമതിയാണ്​ ഇതെന്നും മോദി പറഞ്ഞു.

വ്യാപാരികൾക്ക്​ വേണ്ടിയാണ്​ ജി.എസ്​.ടി നടപ്പിലാക്കിയത്​. വൻകിട ചെറുകിട വ്യത്യാസമില്ലാതെ മുഴുവൻ വ്യാപാരികളെയും ജി.എസ്​.ടിയുമായി ബന്ധിപ്പിക്കുക എന്നതാണ്​ സർക്കാറി​​െൻറ ലക്ഷ്യമെന്നും അദ്ദേഹം വ്യക്​തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modigstmalayalam newsFicci meet
News Summary - Narendra Modi at FICCI meet-India news
Next Story