നോട്ട് അസാധുവാക്കൽ: എ.ടി.എം സജ്ജീകരിക്കാൻ കർമസേന
text_fieldsന്യൂഡൽഹി: നോട്ട് അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നന്ദ്രേമോദി മുതിർന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാത്രി പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ഉന്നതതല യോഗത്തിൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുൺ ജെയ്റ്റ്ലി,വാർത്താ വിതരണ മന്ത്രി വെങ്കയ്യ നായിഡു, ഉൗർജ,ഖനി മന്ത്രി പിയൂഷ് ഗോയൽ എന്നിവരും ധനമന്ത്രാലയത്തിെല ഉന്നത ഉദ്യോഗസ്ഥരും പെങ്കടുത്തു. പണലഭ്യത കാര്യക്ഷമമാക്കാൻ കൈക്കൊണ്ട നടപടികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് പറഞ്ഞു.
അപ്രതീക്ഷിതമായി 500,1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ജനരോഷം ഉയർന്നതിനെ തുടർന്നാണ് പ്രധാനമന്ത്രി ഉന്നത തലേയാഗം വിളിച്ചത്.
പുതിയ 500,2000 രൂപ എടിഎമ്മുകളിൽ നിറക്കുന്നത് വേഗമാക്കാനും എടിഎമ്മുകളിലെ സോഫ്റ്റ്വെയർ മാറ്റത്തിനുമായി കർമസേന രൂപീകരണം. പഴയ 500, 1000 നോട്ട് ഉപയോഗിക്കാവുന്നത് നവംബർ 14 വരെ എന്നത് 24 വരെയാക്കി നീട്ടുന്നത് തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.