'വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി; അടുത്ത 25 വർഷം നിർണായകം'
text_fieldsന്യൂഡൽഹി: ജനാധിപത്യത്തിന്റെ മാതാവാണെന്ന് ഇന്ത്യ തെളിയിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75 വർഷത്തെ ഇന്ത്യയുടെ യാത്ര ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു. വെല്ലുവിളികൾക്കിടയിലും രാജ്യം മുന്നേറി. നമ്മുടെ രാജ്യത്തെ ജനങ്ങൾ ഒരിക്കലും കീഴടങ്ങിയില്ല. സ്വാതന്ത്ര്യം നേടിയപ്പോൾ നമ്മുടെ വികസനപാതയെ സംശയിച്ച നിരവധി പേരുണ്ടായിരുന്നു. പക്ഷേ, ഈ നാട്ടിലെ ജനങ്ങളുടെ കാര്യത്തിൽ വ്യത്യസ്തമായ ഒരു കാര്യമുണ്ടെന്ന് അവർക്കറിയില്ലായിരുന്നു. ഈ മണ്ണ് പ്രത്യേകതകൾ നിറഞ്ഞതാണ്. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി.
ഇന്ത്യയിലെ സ്വാതന്ത്ര്യസമരസേനാനികളുടെ പേരുകൾ പരാമർശിച്ചാണ് 76ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പ്രസംഗത്തിന് തുടക്കമിട്ടത്. മഹാത്മ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, അംബേദ്കർ, ജവഹർലാൽ നെഹ്റു എന്നിവർക്കൊപ്പം സവർക്കറുടെ പേരും പ്രധാനമന്ത്രി പരാമർശിച്ചു.
വരും വർഷങ്ങളിൽ അഞ്ച് പ്രധാന ലക്ഷ്യങ്ങൾ മുൻനിർത്തി മുന്നോട്ട് പോകണം. വികസിത ഇന്ത്യ, അടിമത്ത മനോഭാവം ഇല്ലാതാക്കൽ, പാരമ്പര്യത്തിൽ അഭിമാനിക്കൽ, വിവിധ വിഭാഗങ്ങൾക്കിടയിലെ ഐക്യം, കടമ നിർവഹിക്കൽ എന്നിവയിലെല്ലാമാണ് കേന്ദ്രീകരിക്കേണ്ടത്. അടുത്ത 25 വർഷം രാജ്യത്തെ സംബന്ധിച്ച് പ്രധാനമാണ്. പുതിയ ദിശയിൽ നീങ്ങാനുള്ള സമയമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.