ഐ.എസ്.ആർ.ഒയുടെ സാേങ്കതിക വിദ്യ ലോകത്തിന് അത്ഭുതം- മോദി
text_fieldsന്യൂഡൽഹി: കുറഞ്ഞ ചിലവിലുള്ള െഐ.എസ്.ആർ.ഒയുടെ സാേങ്കതിക വിദ്യ ലോകത്തിന് തന്നെ അത്ഭുതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കീ ബാത്തിലുടെ ജനങ്ങളുമായി സംവദിക്കുേമ്പാഴാണ് മോദി ഐ.എസ്.ആർ.ഒയെ അഭിനന്ദിച്ചത്. 104 സാറ്റ്ലെറ്റുകൾ ഒരുമിച്ച് വിക്ഷേപിച്ച് ഇന്ത്യ ചരിത്രം കുറിച്ചതായും മോദി പറഞ്ഞു.
ഇന്ത്യ വിക്ഷേപിച്ച ബാലിസ്റ്റിക് ഇൻറർസെപ്ടർ മിസൈൽ രാജ്യ സുരക്ഷക്ക് സഹായമാവുമെന്നും മോദി അവകാശപ്പെട്ടും. ഇന്ത്യ വിക്ഷേപിച്ച കാർേട്ടാസാറ്റ് സാറ്റ്ലെറ്റ് രാജ്യത്തെ കർഷകർക്ക് ഗുണകരമാവുമെന്നും മോദി പ്രതീക്ഷ പ്രകടപ്പിച്ചു. കൂടുതൽ യുവാക്കൾ ശാസ്ത്രജ്ഞ രംഗത്തേക്ക് കടന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിജിറ്റൽ പേയ്മെൻറുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിയ ഡിജി ധൻ യോജനയിലൂടെയും ലക്കി ഗ്രാഹക്കിലൂടെയും 10 ലക്ഷം പേർക്ക് സമ്മാനം നൽകാൻ കഴിഞ്ഞു. ഇൗ പദ്ധതികൾ എപ്രിൽ 14ന് അവസാനിക്കും. ഭീം ആപ് കൂടുതൽ പേർ ഡൗൺലോഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാരാലിമ്പിക്സിൽ പെങ്കടുത്തവരെയും അന്ധ ലോകകപ്പ് ക്രിക്കറ്റ് നേടിയ ഇന്ത്യൻ ടീമിനെയും മോദി അഭിനന്ദിച്ചു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതികൊണ്ട് രാജ്യത്ത് മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞതായും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.