രാജ്യത്ത് പുലികൾ വർധിച്ചെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി; കർഷക സമരത്തെക്കുറിച്ച് മൗനം
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ പുലികളുടെ എണ്ണം ഉയർന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014-19 വരെയുള്ള കാലയളവിൽ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. 2014ൽ 7,900 പുലികളാണ് ഉണ്ടായിരുന്നതെങ്കിൽ 2019ൽ 12,852 ആയി വർധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കേന്ദ്രസർക്കാറിന്‍റെ പ്രവർത്തനം മാത്രമല്ല പുലികളുടെ എണ്ണം കൂടാൻ കാരണം. ഇതിനായി നിരവധി സംഘടനകൾ പ്രവർത്തിച്ചിട്ടുണ്ട്. അഭിനന്ദനം അവർ കൂടി അർഹിക്കുന്നുവെന്ന് മോദി പറഞ്ഞു. രാജ്യത്തെ ഉൽപന്നങ്ങൾ ലോകനിലവാരത്തിലേക്ക് ഉയരണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. കോവിഡ് നിരവധി പാഠങ്ങൾ ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. കോവിഡിൽ വിതരണശൃഖലകൾ തടസപ്പെട്ടു. ഇതിനെ തുടർന്നാണ് ആത്മനിർഭർ ഭാരത് എന്ന ആശയം ഉണ്ടായതെന്നും മോദി പറഞ്ഞു.
പ്രസംഗത്തിനിടെ സിഖ് മതപണ്ഡിതരെ കുറിച്ച് മോദി പരാമർശിച്ചു. ഗുരു ഗോബിന്ദ് സിങ്, ഗുരു തേജ് ബഹാദൂർ, മാതാ ഗുരുജി എന്നിവരെ കുറിച്ചെല്ലാം മോദി പ്രസംഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.