Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി കണ്ണന്താനത്തെ...

മോദി കണ്ണന്താനത്തെ വിളിച്ചു വരുത്തി

text_fields
bookmark_border
മോദി കണ്ണന്താനത്തെ വിളിച്ചു വരുത്തി
cancel

ന്യൂ​ഡ​ൽ​ഹി: കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു​​ള്ള സ​​ർ​​വ​​ക​​ക്ഷി സം​​ഘ​​ം മടങ്ങിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കേ​​ന്ദ്ര​​മ​​ന്ത്രി അ​​ൽ​​ഫോ​​ൻ​​സ്​ ക​​ണ്ണ​​ന്താ​​ന​​ത്തെ വിളിച്ചുവരുത്തി. കേ​​ര​​ള​​ത്തി​​​െൻറ ആ​​വ​​ശ്യ​​ങ്ങ​​ൾ അദ്ദേഹവുമായി ച​​ർ​​ച്ച​​ചെ​​യ്​​​തു. നേരത്തെ, സർവകക്ഷി സംഘം നടത്തിയ ചർച്ചയിൽ ക​​ഞ്ചി​​ക്കോ​​ട്​ കോ​​ച്ചു ഫാ​​ക്​​​ട​​റി​​ക്ക്​ വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​മു​​മ്പ്​ ത​​റ​​ക്ക​​ല്ലി​​ട്ട​​താ​​ണെ​​ന്ന്​ പരാതിപ്പെട്ട​​പ്പോ​​ൾ പ്രധാനമന്ത്രിയുടെ മ​​റു​​പ​​ടി ഇങ്ങനെയായിരുന്നു. ‘‘തെ​​ര​​ഞ്ഞെ​​ടു​​പ്പു കാ​​ല​​ത്ത​​ല്ലേ ഇ​​ട്ട​​ത്​? ഇ​​തു​​പോ​​ലെ പ​​ഞ്ചാ​​ബി​​ലും രാ​​ജ​​സ്​​​ഥാ​​നി​​ലു​​മൊ​​ക്കെ പ​​ലേ​​ട​​ത്തും ക​​ല്ലി​​ട്ടി​​ട്ടു​​ണ്ട്.’’

തു​​ട​​ർ​​ന്ന്​ ഒ​​രു പ്ലാ​​സ്​​​റ്റി​​ക്​ ഫോ​​ൾ​​ഡ​​ർ മു​​ഖ്യ​​മ​​ന്ത്രി​​ക്കു​​നേ​​രെ നീ​​ട്ടി പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു: ‘‘കേ​​ന്ദ്ര​​ത്തി​​ന് കേ​​ര​​ളം ചി​​ല​​തു ചെ​​യ്​​​തു​​ത​​രേ​​ണ്ട​​തു​​ണ്ട്. അ​​തേ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ളാ​​ണ്​ ഇ​​തി​​ൽ.’’ ​റോ​​ഡി​​നും റെ​​യി​​ൽ​​വേ​​ക്കും മ​​റ്റും ഭൂ​​മി ഏ​​റ്റെ​​ടു​​ത്തു ന​​ൽ​​കാ​​ൻ കേ​​ര​​ളം അ​​മാ​​ന്തം കാ​​ണി​​ക്കു​​ന്നു​​വെ​​ന്ന പ​​രാ​​തി കേ​​ന്ദ്രം ഉ​​ന്ന​​യി​​ച്ചു വ​​രു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു ഇൗ​ ​​ഫ​​യ​​ൽ കൈ​​മാ​​റ്റം.

അ​​ടു​​ത്ത​​യി​​ടെ ര​​ണ്ടു​​വ​​ട്ടം മു​​ഖ്യ​​മ​​ന്ത്രി കൂ​​ടി​​ക്കാ​​ഴ്​​​ച​​ക്ക്​ സ​​മ​​യം ചോ​​ദി​​ച്ചെ​​ങ്കി​​ലും പ്ര​​ധാ​​ന​​മ​​ന്ത്രി അ​​നു​​വ​​ദി​​ച്ചി​​രു​​ന്നി​​ല്ല. ഇ​​ത്​ വി​​വാ​​ദ​​മാ​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ്​ സ​​ർ​​വ​​ക​​ക്ഷി സം​​ഘ​​ത്തെ കാ​​ണാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി സ​​മ​​യം ന​​ൽ​​കി​​യ​​ത്. അ​​മേ​​രി​​ക്ക​​ൻ യാ​​ത്രാ​​പ​​രി​​പാ​​ടി​​ക്കി​​ട​​യി​​ൽ​​ത്ത​​ന്നെ കൂ​​ടി​​ക്കാ​​ഴ്​​​ച സ​​മ​​യം നി​​ശ്ച​​യി​​ച്ച​​തി​​നാ​​ൽ പി​​ണ​​റാ​​യി​​ക്ക്​ വി​​ദേ​​ശ സ​​ന്ദ​​ർ​​ശ​​നം വെ​​ട്ടി​​​ച്ചു​​രു​​ക്കു​​ക​​യ​​ല്ലാ​​തെ മാ​​ർ​​ഗ​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. അ​​തി​​നൊ​​പ്പ​​മാ​​ണ്​ പ​​രി​​ഹാ​​സം നി​​റ​​ഞ്ഞ സ​​മീ​​പ​​നം ഉ​​ണ്ടാ​​യ​​ത്. 

മോ​​ദി സാ​​മാ​​ന്യ മ​​ര്യാ​​ദ കാ​​ണി​​ച്ചി​​ല്ലെ​​ന്നാ​​ണ്​ സ​​ർ​​വ​​ക​​ക്ഷി സം​​ഘാം​​ഗ​​ങ്ങ​​ളു​​ടെ കാ​​ഴ്​​​ച​​പ്പാ​​ട്. കേ​​ര​​ള​​ത്തി​​​െൻറ വി​​ഷ​​യം ഉ​​ന്ന​​യി​​ക്കു​േ​​മ്പാ​​ൾ, രാ​​ഷ്​​​ട്രീ​​യ ല​​ക്ഷ്യം മ​​ന​​സ്സി​​ൽ​​വെ​​ച്ചാ​​ണ്​ മോ​​ദി പെ​​രു​​മാ​​റി​​യ​​തെ​​ന്ന്​ അ​​വ​​ർ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു. കേ​​ന്ദ്ര​​സ​​ഹാ​​യം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന കേ​​ര​​ള സ​​ർ​​ക്കാ​​ർ, വേ​​ണ്ട​​തു പ​​ല​​തും ചെ​​യ്യു​​ന്നി​​ല്ലെ​​ന്ന ആ​​രോ​​പ​​ണം തെ​​ര​​ഞ്ഞെ​​ടു​​പ്പു വേ​​ദി​​ക​​ളി​​ൽ ഉ​​ന്ന​​യി​​ക്കാ​​നു​​ള്ള രാ​​ഷ്​​​ട്രീ​​യ നീ​​ക്കം കൂ​​ടി​​യാ​​ണ്​ മോ​​ദി ന​​ട​​ത്തി​​യ​​തെ​​ന്നും അ​​വ​​ർ ആ​​രോ​​പി​​ക്കു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modialphons kannanthanammalayalam news
News Summary - Narendra modi meet Alphons Kannanthanam -India News
Next Story