‘മോദി എവിടെ?’; വാരാണസിയിൽ പോസ്റ്ററുകൾ
text_fieldsവാരാണസി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ പോസ്റ്റർ. ‘കാൺമാനില്ല’ എന്ന തലക്കെട്ടിൽ പ്രധാനമന്ത്രിയുടെ ചിത്രത്തോടെയാണ് അദ്ദേഹത്തിെൻറ മണ്ഡലത്തിൽ വെള്ളിയാഴ്ച പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
‘അശരണരും നിരാശരുമായ വാരാണസി നിവാസികൾ’ എന്ന് പോസ്റ്ററിന് ചുവടെയുണ്ട്. മണ്ഡലത്തിലെ എം.പിയായ നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണാർഥം കഴിഞ്ഞ മാർച്ചിൽ റോഡ് ഷോയിൽ പെങ്കടുക്കാനാണ് അവസാനം വന്നതെന്ന് പോസ്റ്ററിൽ ആരോപിക്കുന്നു. അതേസമയം, മിക്ക സ്ഥലങ്ങളിലെയും പോസ്റ്ററുകൾ നീക്കംചെയ്തിട്ടുണ്ട്. ജില്ലകോടതി പരിസരത്തേത് മാത്രം വെള്ളിയാഴ്ച വൈകീട്ട് വരെ നീക്കിയില്ല.
പ്രതിപക്ഷപാർട്ടികളാണ് ഇതിനുപിന്നിലെന്ന് വാരാണസി എം.എൽ.എ രവീന്ദ്ര ജെയ്സ്വാൾ ആരോപിച്ചു. എന്നാൽ, കോൺഗ്രസ് സിറ്റി പ്രസിഡൻറ് സീതാറാം കേസരി ആരോപണം നിഷേധിച്ചു.
നേരത്തേ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും അവർക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നിൽ ആർ.എസ്.എസ് ആണെന്നാണ് കോൺഗ്രസ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.