Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനരേന്ദ്രമോദി യഥാർഥ...

നരേന്ദ്രമോദി യഥാർഥ ഹിന്ദുവല്ല- കപിൽ സിബൽ

text_fields
bookmark_border
kapil_sibal
cancel

 ന്യൂ​ഡ​ൽ​ഹി: രാഹുൽ ഗാന്ധി അഹിന്ദുവെന്ന ബി.ജെ.പി പരാമർശത്തിനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാവ്​ കപിൽ സിബൽ.  പ്രധാനമന്ത്രി നരേന്ദ്രമോദി യഥാർഥ ഹിന്ദുവല്ല. മോദി ഹിന്ദുമതം ഉപേക്ഷിച്ച്​ ഹിന്ദുത്വം സ്വീകരിച്ചയാളാണെന്നും കപിൽ സിബൽ ആരോപിച്ചു.

‘‘രാഹുൽ അഹിന്ദുവെന്ന്​ പറയുന്ന പ്രധാനമന്ത്രി എത്രതവണ ക്ഷേദർശനം നടത്തിയിട്ടുണ്ട്​? അദ്ദേഹം ഹിന്ദുമതം ഉപേക്ഷിച്ച്​ ഹിന്ദുത്വം സ്വീകരിച്ചയാളാണ്​. ഹിന്ദുത്വത്തിന്​ ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. അതിനാൽ അദ്ദേഹമൊരു യഥാർഥ ഹിന്ദുവ​ല്ല’’ ^സിബൽ തുറന്നടിച്ചു.  ഇന്ത്യയിലെ ഒാരോ വ്യക്തിയെയും സഹോദ​രനോ സഹോദരിയോ മാതാവോ ആയി പരിഗണിക്കുന്നയാളാണ്​​ യഥാർഥ ഹിന്ദുവെന്നും  സിബൽ കൂട്ടിച്ചേർത്തു. 

കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഗു​ജ​റാ​ത്തിലെ സോ​മ​നാ​ഥ്​ ക്ഷേ​ത്ര​ദ​ർ​ശ​നം നടത്തിയത്​ വി​വാ​ദമായിരുന്നു. ക്ഷേത്രത്തിലെ സ​ന്ദ​ർ​ശ​ക ര​ജി​സ്​​റ്റ​റി​ൽ രാ​ഹു​ൽ ഗാ​ന്ധി ‘അ​ഹി​ന്ദു’​വെ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാണ്​ ബി.​ജെ.​പിയുടെ ആരോപണം. എന്നാൽ ഇത്​ ​ ​ കോ​ൺ​ഗ്ര​സ് ശ​ക്​​ത​മാ​യി നി​ഷേ​ധി​ച്ചിരുന്നു. രാ​ഹു​ൽ അ​ഹി​ന്ദു എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കാ​ണി​ക്കു​ന്ന ​ഒ​രു ക​ട​ലാ​സു​മാ​യാ​ണ്​ ബി.​ജെ.​പി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ, ഇ​ത്​ വ്യാ​ജ രേ​ഖ​യാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വി​ശ​ദീ​കരണം നൽകി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressnarendra modikapil sibalhinduHindutvamalayalam news
News Summary - Narendra Modi not a real Hindu- Kapil Sibal- India news
Next Story