ഫലസ്തീനിൽ ആദ്യമെത്തിയത് മോദിയോ നെഹ്റുവോ?
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശ്ചിമേഷ്യൻ പര്യടനത്തിലെ ഫലസ്തീൻ സന്ദർശനം ചരിത്രപരമായാണ് വിലയിരുത്തപ്പെടുന്നത്. ആദ്യമായി ഒരിന്ത്യൻ പ്രധാനമന്ത്രി ഫലസ്തീനിലെത്തി എന്നതാണ് ഇതിന് ചരിത്രപ്രാധാന്യം നൽകുന്നതെന്നാണ് മാധ്യമങ്ങളും സർക്കാറും അവകാശപ്പെട്ടത്. സന്ദർശനത്തിനുമുമ്പ് വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിലും ഇത് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇൗ അവകാശവാദെത്ത ചോദ്യം ചെയ്യുന്ന ചർച്ചയാണ് പുതുതായി ഉയർന്നുവന്നിരിക്കുന്നത്.
ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 196-0ൽ ഫലസ്തീെൻറ ഭാഗമായ ഗസ്സയിലെത്തിയ ചിത്രങ്ങളും വാർത്തകളും ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് സംബന്ധിച്ച് ചർച്ചകൾ സജീവമായതോടെ മാധ്യമങ്ങളും വാർത്ത ഏറ്റുപിടിച്ചു. ലണ്ടനിൽ നടന്ന കോമൺവെൽത്ത് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെ സമ്മേളനത്തിൽ പെങ്കടുത്ത് മടങ്ങവെയാണ് നെഹ്റു ഗസ്സയിലിറങ്ങിയത്. ലബനാനിലെ ബൈറൂത്തിൽനിന്ന് ഗസ്സയിലെത്തിയ നെഹ്റു യു.എൻ അടിയന്തര സേനാംഗങ്ങളുമായി കൂടിക്കാഴ്ചയും നടത്തി. മടങ്ങുന്നതിനിടെ ഇസ്രായേൽ ജെറ്റ് വിമാനങ്ങൾ നെഹ്റു സഞ്ചരിച്ച യു.എൻ വിമാനം താഴെയിറക്കാൻ ശ്രമവും നടത്തിയിരുന്നു. എന്നാൽ, അത് പരാജയപ്പെട്ടു. തിരിച്ച് ഇന്ത്യയിലെത്തിയ നെഹ്റു തെൻറ വിമാനം ഇസ്രായേൽ റാഞ്ചാൻ ശ്രമിച്ചതായി പറയുകയുമുണ്ടായി.
ഇൗ സന്ദർശനം പരിഗണിച്ചാൽ ഫലസ്തീൻ മണ്ണിൽ ആദ്യമായി കാലുകുത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നെഹ്റു തന്നെയാണ്. എന്നാൽ സാേങ്കതികമായും ഒൗദ്യോഗികമായും ഇത് പൂർണമായും ശരിയല്ല. കാരണം നെഹ്റു സന്ദർശിക്കുേമ്പാൾ ഗസ്സ ഇൗജിപ്ത് നിയന്ത്രണത്തിലായിരുന്നു. മാത്രവുമല്ല, ഫലസ്തീനെ രാഷ്ട്രമായി ഇന്ത്യ അംഗീകരിക്കുന്നത് 1988ലാണ്. ഇതിന് മുമ്പായതിനാൽ നെഹ്റുവിേൻറത് ഒൗദ്യോഗിക സന്ദർശനവുമാകുന്നില്ല. അതിനാൽ ആദ്യമായി ഫലസ്തീനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി മോദിയാണെന്നത് സാേങ്കതികമായി ശരിയാകുന്നു എന്നാണ് വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.