പരിസ്ഥിതിസംരക്ഷണം ഇന്ത്യക്ക് വിശ്വാസപ്രമാണം -മോദി
text_fieldsപാരിസ്: പരിസ്ഥിതിസംരക്ഷണത്തിന് ഇന്ത്യ ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും പാരിസ് ഉടമ്പടിക്കപ്പുറം അതിനെ വിശ്വാസപ്രമാണമായാണ് കാണുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാൻസിൽ സന്ദർശനത്തിനെത്തിയ മോദി പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയശേഷം സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
‘‘ലോകെത്ത പരിസ്ഥിതിസംരക്ഷണത്തിന് പാരിസ് ഉടമ്പടി അനിവാര്യമാണ്. അത് നടപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധവുമാണ്. എന്നാൽ, അതിനപ്പുറം പരിസ്ഥിതി സംരക്ഷണത്തെ വിശ്വാസപ്രമാണത്തിെൻറ ഭാഗമായി കാണാനാണ് ഇന്ത്യക്ക് താൽപര്യം. ഞങ്ങളുടെ മുൻതലമുറ പരിസ്ഥിതിയെ കേടുപറ്റാതെ കാത്തുസൂക്ഷിച്ചവരാണ്. ഭാവിതലമുറക്കായി ഞങ്ങളും അതുതന്നെ ചെയ്യും’’ -മോദി പറഞ്ഞു. ആഗോളതാപനത്തിനെതിരായ പോരാട്ടത്തിൽ ഫ്രാൻസ് എപ്പോഴുമുണ്ടാവുമെന്ന് മാക്രോൺ പറഞ്ഞു. ഇൗ വർഷാവസാനം സൗരോർജ ഉച്ചകോടിയിൽ പെങ്കടുക്കാൻ ഇന്ത്യയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
റഷ്യൻസന്ദർശനത്തിനുശേഷമാണ് മോദി ഫ്രാൻസിലെത്തിയത്. പ്രസിഡൻറിെൻറ ഒൗദ്യോഗികവസതിയായ എലീസി പാലസിലെത്തിയ മോദിയെ മാക്രോൺ ആലിംഗനം ചെയ്ത് സ്വീകരിച്ചു. കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു. യു.എൻ സുരക്ഷ കൗൺസിൽ സ്ഥിരാംഗത്വം, ഭീകരവിരുദ്ധപ്രവർത്തനം, കാലാവസ്ഥവ്യതിയാനം, സൗരോർജം എന്നീ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തി. നിക്ഷേപം നടത്തിയ രാഷ്ട്രങ്ങളിൽ ഒമ്പതാം സ്ഥാനമുള്ള ഫ്രാൻസ് ഇന്ത്യയുടെ പ്രതിരോധം, ബഹിരാകാശ ഗവേഷണം, ആണവപരീക്ഷണങ്ങൾ, പുനരുപയോഗ ഉൗർജം, റെയിൽവേ, ഗ്രാമവികസനം എന്നീ രംഗങ്ങളിൽ സജീവ പങ്കാളികൂടിയാണ്. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം കാഴ്ചവെച്ച 39കാരനായ മാക്രോണിനെ േമാദി അഭിനന്ദിക്കുകയും ചെയ്തു. ജർമനി, സ്പെയിൻ, റഷ്യ, ഫ്രാൻസ് രാഷ്ട്രങ്ങളിലെ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.