ഉത്തരങ്ങളില്ല; ചരിത്രമായി പ്രധാനമന്ത്രിയുടെ വാർത്താസമ്മേളനം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിയായ ശേഷം ചരിത്രത്തിലാദ്യമായി വാർത്ത സമ്മേളനത്തിലിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ചോദ്യത്തിനും മറുപടി പറയാതെ ചരിത്രം കുറിച്ചു. ലോക് സഭ തെരഞ്ഞെടുപ്പിെൻറ അന്ത്യഘട്ടത്തിലെ പ്രചാരണത്തിനുള്ള അവസാന ദിവസമായ വെള്ളി യാഴ്ച ൈവകീട്ട് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ അപ്രതീക്ഷിതമായി വന്നാണ്, ഒറ്റ വാർത്തസമ്മേളനവും നടത്താത്ത പ്രധാനമന്ത്രി എന്ന പേരു മാറ്റാൻ മോദി ശ്രമിച്ചത്.
വെള്ളിയാഴ്ച ഉച്ചക്കുശേഷം 3.30ന് ദീൻ ദയാൽ ഉപാധ്യായ റോഡിലെ ബി.ജെ.പി ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ വാർത്തസമ്മേളനം എന്നായിരുന്നു അറിയിപ്പ്. മോദി സംബന്ധിക്കുമെങ്കിലും വാർത്താസമ്മേളനം നടത്തുന്നത് അമിത് ഷാ ആയിരിക്കുമെന്നും ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. ആദ്യം സംസാരിച്ചതും അമിത് ഷാതന്നെ ആയിരുന്നു. 300േലറെ സീറ്റ് നേടി ബി.ജെ.പി അധികാരത്തിലെത്തുെമന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
ഇരുവരുടെയും സംസാരത്തിനുശേഷം വേദിയിലുള്ള ഒരു ബി.ജെ.പി നേതാവ്, ഒാരോ മാധ്യമപ്രവർത്തകരുടെയും േപരുവിളിക്കുകയായിരുന്നു. എന്നാൽ, ഇൗ രീതി ലംഘിച്ച ഒരു മാധ്യമപ്രവർത്തക, തനിക്ക് പ്രധാനമന്ത്രിയോടാണ് ചോദിക്കാനുള്ളതെന്നുപറഞ്ഞ് മോദിയോട് നേരിട്ട് ചോദിച്ചു. പ്രജ്ഞ സിങ് ഠാകൂർ ഗോദ്സെയെ കുറിച്ച് നടത്തിയ പ്രസ്താവന പൊറുക്കില്ലെന്നു പറഞ്ഞ മോദി അവർക്കെതിരെ എന്തു നടപടിയെടുക്കുമെന്നായിരുന്നു അവരുടെ ചോദ്യം. പതറിപ്പോയ മോദി, വാർത്തസേമ്മളനം നടത്തുന്നത് അമിത് ഷാ ആണെന്നും അദ്ദേഹമാണ് മറുപടി നൽകുകയെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി.
പാർട്ടി സംവിധാനത്തിൽ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്നും താനത് ലംഘിക്കരുതെന്നും തങ്ങളെല്ലാം അച്ചടക്കമുള്ള പാർട്ടി ഭടന്മാരാണെന്നും കൂടി പറഞ്ഞ് മോദി ഉത്തരം നൽകാനായി അമിത് ഷായോട് ആവശ്യപ്പെട്ടു. അതിന് ശേഷം റഫാലിൽ പ്രതിപക്ഷം ഇത്രയൊക്കെ ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി കൃത്യമായ മറുപടി പറയാത്തതെന്താണെന്ന ചോദ്യമുയർന്നപ്പോഴും മോദി അസ്വസ്ഥനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.