സാമ്പത്തിക സർവേ: അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയിലേക്കുള്ള രൂപരേഖ -മോദി
text_fieldsന്യൂഡൽഹി: പാർലമെൻറിൽ വ്യാഴാഴ്ച സമർപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ട് അഞ്ച് ട്രില്യൺ സമ്പദ്വ്യവസ് ഥയിലേക്കുള്ള രൂപരേഖയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക സുരക്ഷ, സാങ്കേതിക വിദ്യ, ഉൗർജസംരക്ഷണം ത ുടങ്ങിയവയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളും സാമ്പത്തിക സർവേ റിപ്പോർട്ടിലൂടെ മനസിലാക്കാമെന്നും മോദി പറഞ്ഞു.
2019-20 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ സമ്പദ്വ്യവസ്ഥ ഏഴ് ശതമാനം നിരക്കിൽ വളരുമെന്നാണ് സാമ്പത്തിക സർവേ റിപ്പോർട്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ 5.8 ശതമാനമായിരിക്കും ധനകമ്മിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സമ്പദ്വ്യവസ്ഥ എട്ട് ശതമാനം നിരക്കിൽ വളർന്നാൽ മാത്രമേ 2025ൽ 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയെന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കാനാവു. പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിനാണ് രാജ്യം ഇനി പ്രാധാന്യം നൽകേണ്ടത്. ഇതിനായി സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കണമെന്നും സാമ്പത്തിക സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.