മിന്നാലാക്രമണം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം
text_fieldsന്യൂഡൽഹി: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ച സാഹചര്യത്തിൽ അന്തരാഷ്ട്ര അതിർത്തി നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. സുരക്ഷാ നടപടികൾ ചർച്ചചെയ്യുന്നതിനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാബിനറ്റ് കമ്മറ്റിയുടെ( സി.സി.എസ്) യോഗം ചേരുന്നത്.
സൈനിക ദൗത്യത്തെ തുടർന്ന് അതിർത്തിയിലെ സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. സുരക്ഷാ നടപടികൾ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും.
ഇന്ത്യൻ നഗരങ്ങളെ ആക്രമിക്കാൻ തീവ്രവാദികൾ ഒരുക്കം കൂട്ടുന്നുവെന്ന രഹസ്യറിപ്പോർട്ടിനെ തുടർന്നാണ്സൈന്യം മിന്നലാക്രമണം നടത്തിയതെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമരന്തി രാജ്നാഥ്സിങ് സർവ്വ കക്ഷിയോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇൗ സാഹചര്യത്തിൽ പാകിസ്താെൻറ ഭാഗത്തുനിന്ന് തിരിച്ചടിേയോ പ്രകോപനമോ ഉണ്ടായാൽ പ്രത്യാക്രമണം നടത്താൻ സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, തീവ്രവാദികൾക്കെതിരെ പാകിസ്താൻ നടപടി സ്വീകരിക്കണമെന്ന് അമേരിക്ക ആവർത്തിച്ചു. എന്നാൽ ഇന്ത്യ പ്രകോപനം തുടർന്നാൽ തിരിച്ചടിക്കുമെന്ന് പാകിസ്താൻ െഎക്യരാഷ്ട്ര സഭയെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.