വി.സിയെ ‘കാണാനില്ല’, മോദിക്ക് മൗനം
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല അധ്യാപകരേയും വിദ്യാർഥികളേയും തല്ലിച്ച തച്ചിട്ടും ഹോസ്റ്റൽ അടിച്ചുതകർത്തിട്ടും വൈസ് ചാൻസലർ ജഗദീഷ് കുമാർ കാമ്പസ് സന ്ദർശിച്ചിട്ടില്ല. പ്രശ്നം ഇത്രയും വഷളാകാൻ കാരണം വൈസ് ചാൻസലറുടെ നിലപാടാണെന്നു ം കാമ്പസ് സാധാരണ നിലയിലാക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതിയടക്കം കുറ്റപ്പെടുത്തി. അതേസമയം, ജെ.എൻ.യു വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തതും വിവാദമായി. മോദിയുടെ മൗനത്തെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കൾ വിമർശിച്ചു.
വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ടും കൂടുതൽ പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നു. ജഗദീഷ് കുമാർ വി.സിയായി എത്തിയതുമുതൽ ജെ.എൻ.യുവിൽ പ്രശ്നങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇവ രമ്യമായി പരിഹരിക്കാനുള്ള ഒരു നടപടിയും അദ്ദേഹത്തിെൻറ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. പ്രശ്നമുണ്ടാകുേമ്പാൾ കാമ്പസ് വിടുന്ന അദ്ദേഹം ജെ.എൻ.യുവിന് തൊട്ടടുത്തുള്ള ഡൽഹി ഐ.ഐ.ടിയിലേക്ക് പോവും. പിന്നീട് ട്വിറ്റർ വഴിയാണ് കാര്യങ്ങൾ നിയന്ത്രിക്കുക.
ഫീസ് വർധന സംബന്ധിച്ച് 70 ദിവസമായി വിദ്യാർഥി യൂനിയെൻറ നേതൃത്വത്തിൽ കാമ്പസിൽ സമരം നടക്കുന്നുണ്ടെങ്കിലും വി.സി മുഖംതിരിഞ്ഞ് നിൽക്കുകയാണ്. സമരക്കാരുമായി ചർച്ചക്ക് കേന്ദ്ര മാനവേശഷി വികസന മന്ത്രി രമേഷ് പൊഖ്റിയാൽ അടക്കം തയാറായി. വിഷയം അന്വേഷിക്കുന്നതിനുവേണ്ടി മന്ത്രി മൂന്നാംഗ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. ഇവർ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാൻേപാലും വി.സി തയാറായില്ല.
ഞായാറാഴ്ചയുണ്ടായ അക്രമത്തിന് പിന്നാലെ വിദ്യാർഥികളെ കൂടുതൽ പ്രക്ഷോഭത്തിലേക്ക് തള്ളിവിടുന്ന നിലപാടാണ് വി.സിയെടുക്കുന്നതെന്ന് ഉന്നതാധികാര സമിതി മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ജാമിഅ മില്ലിയ സർവകലാശാലയിലുണ്ടായ സംഘർഷം വൈസ് ചാൻസലർ നജ്മ അക്തർ വിദ്യാർഥികളുടെ കൂടെനിന്ന് രമ്യമായി പരിഹരിക്കുകയാണ് ചെയ്തത്. എന്നാൽ, ജെ.എൻ.യുവിൽ നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികൾക്കെതിരെ പരാതി നൽകിയ ജഗദീഷ് കുമാറിെൻറ നടപടി കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങുെമന്നും സമിതി മന്ത്രാലയത്തെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.