മോദിയുടെ സ്റ്റേഡിയം, അദാനി റിലയൻസ് എൻഡുകൾ; ജയ്ഷാ അധ്യക്ഷൻ -പരിഹസിച്ച് രാഹുൽ
text_fieldsഗുജറാത്ത് മൊേട്ടരയിലെ സർദാർ വല്ലഭായ് പേട്ടലിന്റെ പേരിലുള്ള സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകിയതിനെ പരിഹസിച്ച് രാഹുൽ ഗാന്ധി. സ്റ്റേഡിയത്തിന്റെ പവലിയനുകളുടെ പേര് അദാനി, റിലയൻസ് എന്നിങ്ങനെയാണെന്ന വിവരകൂടി പുറത്തുവന്ന പശ്ചാത്തലത്തിലാണ് സമൂഹമാധ്യമങ്ങളിൽ വിമർശനവുമായി രാഹുൽ രംഗത്തുവന്നത്.
'മോദിയുടെ സ്റ്റേഡിയം, അദാനി റിലയൻസ് എൻഡുകൾ, ജയ്ഷാ അധ്യക്ഷൻ, സത്യം സ്വയം പുറത്തുവരുന്നത് ഇങ്ങിനെയാണ്'-രാഹുൽ ട്വിറ്ററിൽ കുറിച്ചു. 'നമ്മൾ രണ്ട് നമ്മുക്ക് രണ്ട്' എന്ന ഹാഷ്ടാഗും രാഹുൽ പങ്കുവച്ചു. സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതിനെ നിരവധിപേർ സമൂഹമാധ്യമങ്ങളിൽ പരിഹസിച്ചിട്ടുണ്ട്.
Beautiful how the truth reveals itself.
— Rahul Gandhi (@RahulGandhi) February 24, 2021
Narendra Modi stadium
- Adani end
- Reliance end
With Jay Shah presiding.#HumDoHumareDo
'ഇന്നലെ മോദിജി സംസാരിച്ചത് നിസ്വാർഥതയെപറ്റിയായിരുന്നു. ഇന്നിപ്പോ മൊേട്ടര സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്രമോദി സ്റ്റേഡിയം എന്നാക്കിയിരിക്കുന്നു' -ഒരാൾ ട്വിറ്ററിൽ കുറിച്ചു. 'സ്റ്റേഡിയം മോടിപിടിപ്പിക്കാൻ കോടികൾ ചിലവഴിക്കാനുണ്ട്. എന്നാൽ ജോലിയെപറ്റി ചോദിച്ചാൽ മൊത്തം പ്രതിസന്ധിയാണെന്ന് പറയും'-മാനവ് ഗുപ്ത കുറിച്ചു.
Refurbished #MoteraCricketStadium
— 𝐌𝐚𝐧𝐚𝐯 𝐆𝐮𝐩𝐭𝐚® (@Manav_SS_Gupta) February 24, 2021
has been built at an estimated cost of Rs 800 crore......But when we say #Modi_rojgar_do then India in BIG Crisis due to Covid 19 !! #मोदी_मतलब_देश_चौपट pic.twitter.com/IdPhpO2cIf
പേര് മാറ്റത്തിന് പിന്നാലെ രസകരമായ നിരവധി വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സർദാർ വല്ലഭായ് പേട്ടലിന്റെ പേരിലുള്ള സ്റ്റേഡിയത്തിന്റെ പേരാണ് നരേന്ദ്ര മോദി എന്നാക്കി മാറ്റിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 1,10,000 സീറ്റുകളുള്ള സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്. ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടക്കുന്ന സ്റ്റേഡിയത്തിൽ മൂന്നാം നിലയിലുള്ള അദാനി പവലിയനിന്‍റെ ടിക്കറ്റ് നിരക്ക് 2500 രൂപയാണ്.
അദാനി പ്രീമിയം സ്റ്റാന്‍റിൽ ടിക്കറ്റ് ലഭിക്കണമെങ്കിൽ 1000 രൂപ മുടക്കണം. ഇതിനെ അപേക്ഷിച്ച് വില കുറവാണ് റിലയൻസ് പവലിയൻ ടിക്കറ്റിന്. റിലയൻസിന്‍റെ കോർപ്പറേറ്റ് ബോക്സിന് 500 രൂപ മുടക്കിയാൽ മതിയാകും. ഏറ്റവും താഴെയുള്ള റിലയൻ സ്റ്റാന്‍റിന് 300 രൂപയാണ് നിരക്ക്. കോർപ്പറേറ്റ് ചങ്ങാത്തത്തിന്‍റെ പേരിൽ ജനകീയ വിചാരണ നേരിടുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദാനി, റിലയൻസ് ഉടമകളും മോദിയും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്.
King of Motera..!! pic.twitter.com/1aEqzFAIyM
— Veer Sorry Worker (@VeeryaSorry) February 24, 2021
ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി ഭൂമിപൂജയോടെയാണ് ഉദ്ഘാടനചടങ്ങുകൾ നിർവഹിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ്ബഷാ, കായിക മന്ത്രി കിരൺ റിജിജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആൻജിയോപ്ലാസ്റ്റിക് ശേഷം വിശ്രമ ജീവിതം നയിക്കുന്ന ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ചടങ്ങിൽ സംബന്ധിച്ചില്ല.
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ 3,4 ടെസ്റ്റുകളും അഞ്ച് ട്വന്‍റികളും ഈ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 2020ൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോൾ വേദിയൊരുക്കിയത് മൊേട്ടര സ്റ്റേഡിയത്തിലായിരുന്നു. നേരത്തേ ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന് അന്തരിച്ച കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയുടെ പേര് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.