അലീഗഢ് ശതാബ്ദി ചടങ്ങിൽ നരേന്ദ്ര മോദി മുഖ്യാതിഥി; വിവാദം
text_fieldsന്യൂഡൽഹി: അലീഗഢ് മുസ്ലിം സർവകലാശാലയുടെ ശതാബ്ദി ആേഘാഷങ്ങൾക്ക് വിഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥി. ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക പോസ്റ്റൽ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാലും സംബന്ധിക്കും. പൗരത്വ സമരത്തിനിറങ്ങിയ വിദ്യാർഥികൾക്കെതിെര ക്രൂരമായ പൊലീസ് അതിക്രമം നടത്തി ഹോസ്റ്റൽ അടച്ചിട്ട അലീഗഢ് മുസ്ലിം സർവകലാശാലയിൽ ശേഷം നടക്കുന്ന ആദ്യത്തെ വലിയ ചടങ്ങ് കൂടിയായതിനാൽ മോദിയുടെ പങ്കാളിത്തം വിവാദത്തിനിടയാക്കിയിട്ടുണ്ട്.
പൊലീസിനെ കാമ്പസിനകത്തേക്ക് കയറ്റിവിട്ട് വിദ്യാർഥികൾക്കെതിരെ നടത്തിയ അതിക്രമത്തിന് ഒത്താശ ചെയ്തത് രജിസ്ട്രാറും വൈസ്ചാൻസലറുമാണെന്ന് വിദ്യാർഥികൾ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, പരിപാടിക്കുള്ള ക്ഷണം മോദി സ്വീകരിച്ചതിൽ നന്ദിയുണ്ടെന്ന് വൈസ് ചാൻസലർ താരിഖ് മൻസൂർ പറഞ്ഞു.
1964ൽ ലാൽ ബഹാദൂർ ശാസ്ത്രി പെങ്കടുത്ത ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി അലീഗഢ് കാമ്പസിൽ സംബന്ധിക്കുന്ന ആദ്യ പരിപാടിയാണിത്. പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു നാല് പ്രാവശ്യം അലീഗഢിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.