വോട്ടുകണക്കിനപ്പുറത്തെ രസതന്ത്രം മനസ്സിലാക്കണമെന്ന് മോദി; വിശ്വനാഥ ക്ഷേത്ര ദർശനവും നടത്തി
text_fieldsവാരാണസി: വോട്ടുകണക്കുകൾക്കപ്പുറത്ത് ഒരു രസതന്ത്രമുണ്ടെന്നും തെരഞ്ഞെടുപ്പ് വിശാരദന്മാർ അതുകൂടി കാണാൻ ശ് രമിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടു കണക്കുകൾക്ക് അപ്പുറത്തെ ആ ഒരു രസതന്ത്രമാണ് വിജയിച്ചത െന്നും, വാരാണസിയിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ മോദി പറഞ്ഞൂ. വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിച്ച വോട്ടർ മാർക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ‘‘ഇൗ രാജ്യത്തിന് ഞാൻ പ്രധാനമന്ത്രിയാണെങ്കിൽ നിങ്ങൾക്ക് ഞാൻ എം.പിയാണ്, നിങ്ങളുടെ സേവകനാണ്.
പ്രവർത്തനങ്ങളും പ്രവർത്തകരും അദ്ഭുതങ്ങൾ സൃഷ്ടിക്കും. ഏറ്റവും താെഴ തട്ടിലുള്ള പ്രവർത്തകരാണ് ഇത്രയും ഉജ്വല വിജയം നേടിത്തന്നത്’’ -മോദി പറഞ്ഞു. ഉത്തർപ്രദേശ് ഇന്ത്യക്ക് വഴികാട്ടിയാണെന്നു പറഞ്ഞ പ്രധാനമന്ത്രി, വാരാണസിയിൽ തനിക്കെതിരെ മത്സരിച്ചവരോട് കടപ്പാടുണ്ടെന്നും കൂട്ടിച്ചേർത്തു. 4.79 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ഇത്തവണ മോദി വാരാണസിയിൽ ജയിച്ചത്. 2014 നേക്കാൾ ഒരു ലക്ഷത്തോളം വോട്ട് കൂടുതലാണിത്.
തിങ്കളാഴ്ച ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കൊപ്പം വാരാണസിയിൽ എത്തിയ മോദി കാശി വിശ്വനാഥ ക്ഷേത്ര ദർശനവും നടത്തി. ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ രാം നായിക്കും ചേർന്ന് ഇരുവരെയും സ്വീകരിച്ചു. തുടർന്ന് ഹെലികോപ്ടറിൽ ക്ഷേത്രത്തിനരികിലെത്തി. ബാക്കി ദൂരം കാറിലാണ് സഞ്ചരിച്ചത്. റോഡിനിരുവശവും തടിച്ചുകൂടിയ അനുയായികൾ ആവേശപൂർവമാണ് തങ്ങളുടെ എം.പിയെ അനുമോദിച്ചത്. മോദിക്കൊപ്പം അമിത് ഷായും യോഗിയും ദർശനത്തിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.