അഴിമതി എന്ന പാപം ഒരിക്കലും ചെയ്യരുതെന്ന് മാതാവ് ഉപദേശിച്ചു- മോദി
text_fieldsമുംബൈ: അഴിമതി എന്ന പാപം ജീവിതത്തിൽ ഒരിക്കലും ചെയ്യരുതെന്ന് മാതാവ് ഹീരാബെൻ തന്നെ ഉപദേശിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
അഴിമതിയെന്ന പാപം ചെയ്യില്ലെന്ന് തന്നെകൊണ്ട് സത്യം ചെയ്യിച്ചു. അത് തന്നെ വളരെയേറെ സ്വാധീനിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദി. ഹ്യുമന്‍സ് ഓഫ് ബോംബെക്ക് നല്‍കിയ 'ജീവിത കഥാ പരമ്പര'യില്‍ നാലാമത്തേതിലാണ് ജീവിതത്തില്‍ അമ്മ നല്‍കിയ ഉപദേശത്തെ കുറിച്ച് മോദി സംസാരിച്ചത്.
ഞാന്‍ പ്രധാനമന്ത്രിയായപ്പോള്‍ അമ്മക്ക് അത് എങ്ങനെയാണ് അനുഭവപ്പെട്ടത് എന്ന് ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. പ്രധാനമന്ത്രിയായതിനേക്കാള്‍ നാഴികക്കല്ലായി അമ്മക്ക് തോന്നിയത് ഗുജറാത്ത് മുഖ്യമന്ത്രിയായതാണ്. അന്ന് ഞാന്‍ ഡല്‍ഹിയിലാണ് താമസിച്ചിരുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഞാന്‍ അമ്മയെ കാണാന്‍ അഹമ്മദാബാദില്‍ ചെന്നു. അമ്മ അവിടെ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. ഞാന്‍ മുഖ്യമന്ത്രിയാകുന്നുവെന്ന് അറിയാമെന്നതല്ലാതെ ആ പദവി എന്താണെന്നതിനേക്കുറിച്ച് കൂടുതലൊന്നും അമ്മക്ക് അറിയുമെന്ന് തോന്നിയില്ല.
ആഘോഷകരമായ ആ അന്തരീക്ഷത്തില്‍ എന്നെ കണ്ടയുടനെ അമ്മ കെട്ടിപ്പിടിച്ചു. ശേഷം ഗുജറാത്തിലേക്ക് തിരിച്ചു വന്നതാണ് ഏറ്റവും വലിയ കാര്യമെന്നാണ് അന്ന് അമ്മ പറഞ്ഞത്. അങ്ങനെയാണ് അമ്മമാരുടെ പ്രകൃതം. മറ്റു കാര്യങ്ങളേക്കാള്‍ പ്രധാനം അവര്‍ക്ക് മകെൻറ സാന്നിധ്യം അടുത്തുണ്ടാകുക എന്നതായിരുന്നു. അതിന് ശേഷം അവര്‍ പറഞ്ഞു, നീ ചെയ്യുന്നത് എന്താണെന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് നീ അഴിമതിയെന്ന പാപം ചെയ്യില്ലെന്ന് വാഗ്ദാനം തരണം, ഒരിക്കലും ആ പാപം നീ ചെയ്യരുത്- മോദി പറഞ്ഞു.
അമ്മയുടെ ഇൗ വാക്കുകള്‍ തന്നെ ശരിക്കും സ്വാധീനിച്ചിട്ടുണ്ട്. സുഖസൗകര്യങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ ജീവിതംകാലം മുഴുവൻ ദാരിദ്ര്യത്തിൽ കഴിഞ്ഞ ഒരു സാധാരണ സ്ത്രീ പറഞ്ഞത് അഴിമതി ചെയ്യരുതെന്നാണ്.
ഞാൻ പ്രധാനമന്ത്രിയായ ശേഷവും തെൻറ വേരുകൾ ശക്തമായി നിലനിൽക്കുന്നതും അതുകൊണ്ടാണ്. പണ്ട് എനിക്ക് എവിടെയെങ്കിലും സാധാരണ ജോലി കിട്ടിയെന്നറിഞ്ഞാൽ അമ്മ ഗ്രാമത്തിൽ മുഴുവൻ മധുര വിതരണം നടത്തും. അതുകൊണ്ടു മുഖ്യമന്ത്രി സ്ഥാനമോ മറ്റു സ്ഥാനങ്ങളോ അവർക്കു കാര്യമല്ല. ആ കസേരയിൽ ഇരിക്കുന്നയാൾ സത്യസന്ധനായിരിക്കാൻ പരിശ്രമിക്കുകയും രാജ്യത്തിനു വേണ്ടി പ്രവർത്തിക്കണമെന്നതുമാണു പ്രധാനം- മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.