പാർലമെൻറിൽ വരാത്ത മന്ത്രിമാരുടെ പേര് നൽകണമെന്ന് മോദി
text_fieldsന്യൂഡൽഹി: പാർലമെൻറ് സമ്മേളനത്തിൽ ഹാജരാകാത്ത കേന്ദ്ര മന്ത്രിമാരുടെ വിശദാംശങ്ങൾ അറിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി പാർലമെൻററി പാർട്ടി യോഗത്തിൽ ആവശ്യപ്പെട്ടു. പാർലമെൻറിൽ മന്ത്രിമാർക്ക് ജോലി സമയം നിർണയിച്ചുനൽകിയിട്ടുണ്ടെങ്കിലും പലരും വരാതിരുന്നതിനെ തുടർന്നാണ് ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ ഇത്തരമൊരു നിർദേശം നൽകിയത്.
വരാത്തവരുടെ പേരുകൾ അറിയിക്കാൻ ആഴ്ച തോറും നടക്കുന്ന എം.പിമാരുടെ യോഗത്തിൽ മോദി പരസ്യമായി പാലമെൻററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയോട് നിർദേശിക്കുകയായിരുന്നു. ഒാരോ എം.പിമാരും തങ്ങളുടെ മണ്ഡലത്തിൽ സവിശേഷമായ ഏതെങ്കിലും ഒരു സാമൂഹിക പ്രവർത്തനത്തിൽ പങ്കാളികളാകണമെന്നും മോദി ആവശ്യപ്പെട്ടു. ബി.ജെ.പി എം.പിമാരുടെ സഭയിലെ ഹാജറിന് പുറമെ അവർ പാർലമെൻററി സമിതി യോഗങ്ങളിൽ പെങ്കടുക്കുന്നുണ്ടോ എന്ന കാര്യവും നിരീക്ഷണവിധേയമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.