ഗ്രാമീണ റോഡ് പദ്ധതിയിലും കേരളത്തെ തഴഞ്ഞു: പ്രതിഷേധത്തെ തുടർന്ന് എം.പിമാരുടെ യോഗം വിളിച്ച് മന്ത്രി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ (പി.എം.ജി.എസ്.വൈ) കേരളത്തോടുള്ള അവ ഗണനക്കെതിരെ ലോക്സഭയിൽ പ്രതിഷേധം ഉയർന്നതോടെ കേന്ദ്രം കേരള എം.പിമാരുടെ യോഗം വിളിച്ചു. കൃഷി ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബുധനാഴ്ച പാർലമെൻറ് മന്ദിരത്തിലെ ഒാഫിസിൽ യോഗം വിളിച്ചത്. ഗ്രാമീണ റോഡ് വികസന പദ്ധതിയായ പി.എം.ജി.എസ്.വൈ മൂന്നാം ഘട്ടത്തില്‍ രാജ്യത്ത് ആകെ അനുവദിച്ച 1,25,000 കിലോമീറ്ററിൽ കേരളത്തിന് 1425 കിലോമീറ്റർ മാത്രമാണ് ലഭിച്ചത്. കണക്കുപ്രകാരം 4,000 കിലോമീറ്റർ റോഡുവരെ അനുവദിക്കേണ്ടതുണ്ടെന്നും ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി അടക്കമുള്ളവർ ഉന്നയിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളിലെല്ലാം കേരളം കടുത്ത അവഗണനയാണ് നേരിടുന്നതെന്നും എൻ.കെ. പ്രേമചന്ദ്രൻ കുറ്റെപ്പടുത്തി.
കൃഷി, ഗ്രാമവികസന വകുപ്പുകളുടെ ധനാഭ്യർഥന ചര്‍ച്ചയിലടക്കം കേരളം നേരിടുന്ന അവഗണ എം.പിമാർ ഉന്നയിച്ചു. അപ്രായോഗികമായ മാർഗനിര്ദേശതത്ത്വങ്ങളാണ് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിലുള്ളതെന്നും ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്തു പരിഹാരം ഉണ്ടാക്കണമെന്നും ഇ.ടി. മുഹമ്മദ്് ബഷീർ എം.പി സഭയിൽ ആവശ്യപ്പെട്ടു. ഒന്നും രണ്ടും ഘട്ടത്തിൽ കേരളത്തിന് നൽകേണ്ട വിഹിതം വളരെയധികം നഷ്ടെപ്പട്ടെന്ന് കെ. സുധാകരനും സഭയിൽ ചൂണ്ടിക്കാട്ടി. ഒന്നാം ഘട്ടത്തിൽ 2624 കിലോമീറ്ററും രണ്ടാം ഘട്ടത്തിൽ 570 കിലോമീറ്ററും മാത്രമാണ് സംസ്ഥാനത്തിന് നൽകിയത്. വിഹിതത്തിലുണ്ടായ ഭീമമായ നഷ്ടം നികത്താൻ കേന്ദ്രം തയാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.