തളരാതെ മുന്നോട്ട്; തോമറിെൻറ പുതിയ കത്തും കർഷകർ തള്ളി
text_fieldsന്യൂഡൽഹി: കർഷകസമരം 23 നാൾ പിന്നിടുേമ്പാൾ വീണ്ടും ചർച്ചക്ക് തയാറായി കേന്ദ്ര സർക്കാർ. കൂപ്പുകൈകളോടെ കർഷകരുമായി എല്ലാ വിഷയങ്ങളും ചർച്ചചെയ്യാൻ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഡൽഹിയിലെ കർഷക സമരക്കാരെ പ്രധാനമന്ത്രി കാണുന്നിെല്ലന്ന ആക്ഷേപങ്ങൾക്കിടയിൽ മധ്യപ്രദേശിലെ കർഷകർക്കായി സംഘടിപ്പിച്ച സമ്മേളനത്തെ ഡൽഹിയിൽ നിന്ന് വിഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ആർക്കെങ്കിലും എന്തെങ്കിലും ആശങ്കകളുെണ്ടങ്കിൽ കുനിഞ്ഞ ശിരസ്സോടെയും കൂപ്പിയ കൈകളോടെയും എല്ലാ വിഷയങ്ങളും ചർച്ചചെയ്യാനും അവരുടെ ഭീതി മാറ്റാനും ഞങ്ങൾ ഒരുക്കമാണ്. രണ്ട് ദശാബ്ദമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പരിഷ്കരണ നടപടികളാണിത്.
കർഷക സംഘങ്ങൾ, കർഷക വിദഗ്ധർ, സാമ്പത്തിക വിദഗ്ധർ, ശാസ്ത്രജ്ഞർ എല്ലാം പരിഷ്കരണം ആവശ്യപ്പെട്ടതാണ്. ഇപ്പോൾ നിയമങ്ങളെ എതിർക്കുന്നവരും അവരുടെ പ്രകടന പത്രികകളിൽ ഇൗ നിയമങ്ങൾ വാഗ്ദാനം ചെയ്തതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിനിടെ, കർഷകരുമായി അനൗപചാരിക ചർച്ച തുടരുകയാണെന്നും സമരത്തിന് ഇൗ വർഷാവസാനത്തോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. പുതിയ നിയമങ്ങൾ കർഷകർക്ക് ഗുണകരമാണ്. താങ്ങുവിലയുടെ കാര്യത്തിൽ ഉറപ്പ് എഴുതിനൽകാൻ തയാറാണ്. സൈനികർക്ക് സാധനങ്ങളെത്തിക്കാനുള്ള ട്രെയിൻ സമരക്കാർ തടയുകയാണെന്ന് മന്ത്രി ആരോപിച്ചു.
അതേസമയം, കർഷക സമരം 23ാം ദിവസത്തിലേക്ക് കടന്ന വെള്ളിയാഴ്ച തോമർ അയച്ച പുതിയ കത്തും കർഷകർ തള്ളി. തോമറിെൻറ കത്തും കോർപറേറ്റുകൾക്കുള്ളതാണെന്നും കർഷകർക്കുള്ളതല്ലെന്നും ഭാരതീയ കിസാൻ സംഘർഷ് സമിതി നേതാവ് സത്വന്ത് സിങ് പന്നു കുറ്റപ്പെടുത്തി.
എന്നാൽ, കാർഷിക നിയമങ്ങൾക്കെതിരായ സമരം സംഘർഷത്തിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും സംഭാഷണത്തിലൂടെ പരിഹരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കർഷക സമര നേതാക്കളിെലാരാളായ രാകേഷ് ടികായത് പറഞ്ഞു. കർഷക സമരത്തിൽ മനം നൊന്ത് സ്വയം െവടിവെച്ച് മരിച്ച ബാബ രാംസിങ്ങിെൻറ മൃതദേഹം സിംഘ്റ ഗുരുദ്വാരയിൽ ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.