നരേന്ദ്ര കഠിനാധ്വാനം ചെയ്തു, ഭൂപേന്ദ്ര റെക്കോർഡ് ഭേദിച്ചു -ഗുജറാത്ത് വിജയത്തിൽ പ്രതികരിച്ച് മോദി
text_fieldsന്യൂഡൽഹി: ഗുജറാത്തിലെ വൻ വിജയത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ ഞങ്ങളിലർപ്പിച്ച വിശ്വാസത്തിൽ ഏറ്റവും വിനയമുള്ളവനാണ്. ഇത്തവണ നരേന്ദ്രമോദിയുടെ റെക്കോർഡ് തകർക്കുമെന്ന് (2002ലെ 127 സീറ്റുകൾ) ഗുജറാത്തിലെ പ്രചാരണത്തിനിടെ ഞാൻ പറഞ്ഞിട്ടുണ്ട്. ഭൂപേന്ദ്ര (മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ) നരേന്ദ്രയുടെ റെക്കോർഡ് തകർക്കും, അതിനായി നരേന്ദ്ര അവിശ്രമം, സ്വമനസാലെ പ്രയത്നിക്കും എന്നായിരുന്നു പറഞ്ഞത്. അത് ജനങ്ങളിൽ അനുരണനമുണ്ടാക്കി' - അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ പാർട്ടി ഹെഡ്ക്വാർട്ടേഴ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂപേന്ദ്ര പട്ടേൽ രണ്ട് ലക്ഷത്തിലേറെ വോട്ടുകൾ നേടിയാണ് ജയിച്ചത്. അത് അത്ഭുതമാണ്. ലോക്സഭാ സീറ്റുകളിൽ പോലും സംഭവിക്കാൻ സാധ്യത കുറവുള്ളതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പട്ടേൽ തന്നെയായിരിക്കും ഗുജറാത്തിൽ മുഖ്യമന്ത്രി. തിങ്കളാഴ്ച അദ്ദേഹം സത്യ പ്രതിജ്ഞ ചെയ്യും. 182 ൽ 156 സീറ്റുകൾ നേടിയാണ് ഗുജറാത്തിൽ ബി.ജെ.പി ഏഴാം തവണ അധികാരത്തിൽ വരുന്നത്. ഗുജറാത്ത് നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. നേരത്തെ കോൺഗ്രസ് 1985ൽ നേടിയ 149 സീറ്റുകളായിരുന്നു ഏറ്റവും ഉയർന്ന നില. ബി.ജെ.പി സർക്കാറുകളിൽ 2002ൽ നരേന്ദ്രമോദി നേടിയ 127 സീറ്റുകളായിരുന്നു ഇതുവരെ ഉയർന്ന്. ഈ കണക്കുകളെല്ലാം പിന്നിലാക്കിയാണ് ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ ബി.ജെ.പി ഗുജറാത്തിൽ വീണ്ടും അധികാരത്തിലേറുന്നത്. കോൺഗ്രസിന് 17 സീറ്റുകളും എ.എ.പിക്ക് അഞ്ചു സീറ്റുകളുമാണ് നേടാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.