എന്നെ വെറുത്തതിലൂടെ പ്രതിപക്ഷം രാജ്യത്തെ വെറുത്തു -മോദി
text_fieldsന്യൂഡൽഹി: തന്നെ വെറുത്തതിലൂടെ പ്രതിപക്ഷം ഇന്ത്യാ രാജ്യത്തെ വെറുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേ ാൺഗ്രസ് നേതാക്കൾ ലണ്ടനിൽ വാർത്താസമ്മേളനം നടത്തി ഇന്ത്യയെ മോശമായി ചിത്രീകരിച്ചത് ഇതിെൻറ ഭാഗമാണെന്നു ം മോദി ലോക് സഭയിൽ പറഞ്ഞു. തന്നെ വിമർശിക്കാം എന്നാൽ രാജ്യത്തെ വിമർശിക്കരുത്. തെൻറ സർക്കാർ അഴിമതി മുക്ത മാണ്. അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ആരോഗ്യകരമായ മത്സരത്തിന് തയാറാ ണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
ഇന്ത്യൻ വ്യോമസേനയെ ശക്തിപ്പെടുത്താൻ കോൺഗ്രസിന് താത്പര്യമില്ല. അതുകൊണ്ടാണ് റഫാൽ ഇടപാട് വേണ്ടെന്ന്വെക്കാൻ ആവശ്യപ്പെടുന്നത്. ഭരണഘടനയെ ദുരുപയോഗം ചെയ്തത് കോൺഗ്രസാണ്. 1959ൽ അന്നത്തെ കേന്ദ്ര സർക്കാർ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാറിനെ പിരിച്ചു വിട്ടു. അറുപത് വർഷങ്ങൾക്ക് ശേഷം ഇന്നും കേരളത്തിലെ സുഹൃത്തുക്കൾ അത് ഒാർക്കുന്നുവെന്നാണ് വിശ്വാസം. പിന്നെ എന്താണ് പരിശുദ്ധതയെന്നും എന്താണ് ഭരണഘടനാ സ്ഥാപനങ്ങളോടുള്ള ബഹുമാനമെന്നും മോദി പരിഹാസത്തോടെ ചോദിച്ചു.
അഞ്ച് വർഷം അതിവേഗമാണ് ഭരണം മുന്നോട്ടു പോയത്. കോൺഗ്രസ് 55 വർഷം ഭരിച്ചപ്പോൾ 38%ആയിരുന്നു ശൗചാലയങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ 55 മാസം കൊണ്ട് തങ്ങൾ അത് 98%ത്തിനടുത്തെത്തിച്ചു. 55 വർഷം കൊണ്ട് കോൺഗ്രസ് 12 കോടി പാചക വാതക കണക്ഷൻ നൽകിയപ്പോൾ 55 മാസം കൊണ്ട് തങ്ങൾ അത് 13 കോടിയാക്കി വർധിപ്പിച്ചുവെന്നും കഴിഞ്ഞ നാലര വർഷം കൊണ്ട് ഇന്ത്യ ഏറ്റവും വലിയ ആറാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയതായും മോദി അവകാശപ്പെട്ടു.
പാവപ്പെട്ട കുടുംബത്തിൽ ജനിച്ച് അവരുടെ സുൽത്താൻ ഭരണത്തിന് വെല്ലുവിളി ഉയർത്തി എന്നതാണ് അവർക്കു മുമ്പിൽ താൻ ചെയ്ത തെറ്റ്. ഇത് കോൺഗ്രസിന് ഒരിക്കലും സഹിക്കാനാവില്ലെന്നും മോദി പരിഹസിച്ചു. കോൺഗ്രസ് അവരുടെ നഷ്ടത്തിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുകയാണ്. അവർ തെരഞ്ഞെടുപ്പ് കമീഷെൻറ പവിത്രതയെ ചോദ്യം ചെയ്യുകയാണെന്നും മോദി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.