Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയാ ബച്ചൻ ബോളിവുഡ്​...

ജയാ ബച്ചൻ ബോളിവുഡ്​ സിനിമയിലെ ആട്ടക്കാരിയെന്ന്​ നരേഷ്​ അഗർവാൾ 

text_fields
bookmark_border
ജയാ ബച്ചൻ ബോളിവുഡ്​ സിനിമയിലെ ആട്ടക്കാരിയെന്ന്​ നരേഷ്​ അഗർവാൾ 
cancel

ന്യൂഡൽഹി: രാജ്യസഭാ സീറ്റ്​ നൽകാത്തതിൽ പ്രതിഷേധിച്ച്​ സമാജ്​വാദി പാർട്ടി നേതാവ്​ നരേഷ്​ അഗർവാൾ ബി.ജെ.പിയിൽ ​ചേർന്നു. ബി.ജെ.പിയിൽ എത്തിയ ഉടൻ എസ്​.പിയു​െട രാജ്യസഭാ സ്​ഥാനാർഥി ജയാ ബച്ചനെതിരെ മോശം പരാമർശം നടത്തി വിവാദത്തിലാവുകയും ചെയ്​തു. ജയാ  ബച്ചൻ ബോളിവുഡ്​ ആട്ടക്കാരിയാ​െണന്നായിരുന്നു നരേഷി​​​​െൻറ പരാമർശം. 

പാർട്ടി പ്രവേശനം പ്രഖ്യാപിക്കാൻ റെയിൽവേ മന്ത്രി പീയുഷ്​ േഗായൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിനിടെയായിരുന്നു വിവാദ പരാമർശം. തനിക്ക്​ രാജ്യസഭാ സീറ്റ്​ നൽകാതെ എസ്​.പി അത്​ ബോളിവുഡ്​ സിനിമകളിലെ ആട്ടക്കാരിക്ക്​ നൽകിയെന്നായിരുന്നു നരേഷ്​ പറഞ്ഞത്​. നരേഷി​​​​െൻറ പരാമർശത്തെ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും സ്​മൃതി ഇറാനിയും വിമർശിച്ചു. 

​നരേഷ്​ ബി.ജെ.പിയിലേക്ക്​ വരുന്നത്​ സ്വാഗതാർഹമാണെങ്കിലും ജയാ ബച്ചനെ കുറിച്ചുള്ള പരാമർശം അനുചിതവും അംഗീകരിക്കാനാകാത്തതുമാണെന്ന്​ സുഷമ സ്വരാജ്​ ട്വീറ്റ്​ ചെയ്​തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spmalayalam newsNaresh AgarwalJaya BachhanBJPBJP
News Summary - Naresh Agarwal to BJP - India News
Next Story