മുംബൈയിൽ നിന്നും 12 മണിക്കൂറിൽ ഡൽഹിയിലേക്ക് റോഡുമാർഗം എത്തുകയാണ് സ്വപ്നം -ഗഡ്കരി
text_fieldsന്യൂഡൽഹി: മുംബൈയിലെ നരിമാൻ പോയിന്റിൽ നിന്നും ഡൽഹിയിലേക്ക് 12 മണിക്കുറിനുള്ളിൽ റോഡ് മാർഗം എത്താനാവുമോ ?. കേൾക്കുന്ന ആർക്കും ഇക്കാര്യത്തിൽ സംശയമുണ്ടാകാം. ഇരു നഗരങ്ങളിലും തമ്മിൽ 1400 കിലോ മീറ്ററിന്റെ അകലമുണ്ടെന്നാതാണ് അതിന് കാരണം. എന്നാൽ, ഇപ്പോൾ അത്തരമൊരു സ്വപ്നം പങ്കുവെച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ആർ.ഡി നാഷണൽ കേളജിലെ വിദ്യാർഥികളുമായി സംസാരിക്കുമ്പോഴാണ് ഗഡ്കരിയുടെ പരാമർശം.
ബാന്ദ്ര-വർളി സീലിങ്കിനെ വാസി-വിരാർ, മുംബൈ-ഡൽഹി എക്സ്പ്രസ് ഹൈവേ എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കുകയായിരുന്നു എന്റെ സ്വപ്നങ്ങളിലൊന്ന്. അതിപ്പോൾ യാഥാർഥ്യമായി. ഇനി ഡൽഹി-മുംബൈ എക്സ്പ്രസ് ഹൈവേയിലൂടെ 12 മണിക്കൂറിനുള്ളിൽ മുംബൈയിൽ നിന്നും ഡൽഹിയിൽ എത്തുകയാണ് സ്വപ്നം.
ഇതിന്റെ ആദ്യപടിയായി ജവർഹാൽ നെഹ്റു പോർട്ട് ട്രസ്റ്റിൽ നിന്നും ന്യൂഡൽഹിയിലേക്കുള്ള ദേശീയപാതയുടെ വികസനം നടപ്പിലാക്കും. നേരത്തെ പല എതിർപ്പുകൾ മൂലമാണ് ദേശീയപാത വികസനം വൈകിയതെന്ന് ഗഡ്കരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.