ധർമ്മദ തീരത്ത് മേധാ പട്കർ നിരാഹാരം തുടങ്ങി
text_fieldsഭോപ്പാൽ: ധർമ്മദ തീരത്തെ ജനങ്ങൾക്ക് നീതി നിഷേധിക്കുന്ന സർക്കാർ സമീപനത്തിനെതിരെ മേധാപട്കർ നിരാഹാരം തുടങ്ങി. ബഡ്വാനിയിലുള്ള രാജ്ഘട്ടിലാണ് നിരാഹാരം തുടങ്ങിയത്. കോർപറേറ്റുകൾക്ക് വേണ്ടി കർഷകരെയും ആദിവാസികളെയും കുടിയൊഴിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് മേധയുടെ നിരാഹാരം. ധർമ്മദാ തീരത്ത് ഗ്രാമവാസികൾ നടത്തിവന്ന സത്യാഗ്രഹം അവസാനിപ്പിച്ച് അവരും മേധക്കൊപ്പം സമരം നടത്തുമെന്നും വിവരമുണ്ട്. അതേസമയം, മേധാ പട്കറും സംഘവും എത്തുമ്പോഴേക്ക് പൊലീസ് രാജ്ഘട്ടിലെ ഗാന്ധി സ്മാരകങ്ങൾ നീക്കം ചെയ്തിരുന്നു.
ജൂലൈ 31ന് മുമ്പ് സർക്കാർ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളിലേക്ക് വീടും കൃഷിയിടവും ഉപേക്ഷിച്ച് മാറണം എന്നാണ് ഗ്രാമവാസികൾക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. ജൂലൈ 31ന് ശേഷം ഒഴിഞ്ഞു പോകാത്തവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ കോടതി ഉത്തരവുണ്ട്.
പുനരധിവാസ കേന്ദ്രങ്ങൾ നിർമാണം പൂർണമായി എന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ ചെയ്തതെന്നാണ് ആരോപണം. തകരഷീറ്റുകൾ മേഞ്ഞ രണ്ട് മുറികളുടെ നിർമാണം മാത്രമാണ് സർക്കാർ പൂർത്തികരിച്ചിരിക്കതെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.